കോമഡി ചിത്രങ്ങളൊന്നും ഇപ്പോള്‍ അങ്ങനെ വരുന്നില്ല. എല്ലാം സീരിയസ് റോളുകളാണ്.! ഇന്ദ്രൻസ് പറയുന്നു!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ നടീ നടൻമാർ. തങ്ങൾക്ക് ലഭിക്കുന്ന വേഷങ്ങൾ മികച്ച രീതിയിൽ തന്നെ അവർ അവതരിപ്പിച്ചു നമ്മളെ വിസ്മയിപ്പിക്കാറുമുണ്ട്. വസ്ത്രാലങ്കാര രംഗത്ത് നിന്നും മലയാള സിനിമയുടെ മുന്നണിയിലേക്ക് എത്തിയ ഒരു താരമുണ്ട്. സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. നമ്മളിൽ പലർക്കും ഈ പേര് അത്ര സുപരിചിതമാകണം എന്നില്ല. അദ്ദേഹം അറിയപ്പെടുന്നത് ഇന്ദ്രൻസ് എന്ന പേരിൽ ആണ്. അതെ, ഹാസ്യം കലർന്ന കഥാപാത്രങ്ങൾ ചെയ്ത് പിൽക്കാലത്ത് നമ്മളെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭ തന്നെ ഇപ്പോഴിതാ ഇതുവരെ കാണാത്ത ഒരു വ്യക്ത്യസ്ത കഥാപാത്രവുമായാണ് ഇന്ദ്രന്‍സ് ഉടൽ എന്ന ചിത്രത്തിലൂടെ എത്താന്‍ പോകുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സീരിയസ് റോളുകളില്‍ നിന്ന് മാറി കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ ആഗ്രഹമുണ്ടെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

കോമഡി ചിത്രങ്ങളൊന്നും ഇപ്പോള്‍ അങ്ങനെ വരുന്നില്ല. എല്ലാം സീരിയസ് റോളുകളാണ്. പക്ഷെ അതില്‍ അങ്ങനെ വിഷമിക്കാറില്ല. അപ്പോഴൊക്കെ തന്റെ പഴയ ഏതെങ്കിലും സിനിമകളുടെ ക്ലിപ്പുകള്‍ എടുത്ത് കണ്ട് സമാധാനപ്പെടുമെന്ന് താരം പറയുന്നു. കുറേ അങ്ങനെയുള്ള സീനുകളുണ്ട്. ഞാനില്ലാത്തതും ഉള്ളതുമായ കുറേ സീനുകളുണ്ടല്ലോ. അതില്‍ ഏതെങ്കിലും കാണുമ്പോഴേക്കും നമ്മള്‍ പഴയ സ്ഥലത്തെത്തും എന്നും താരം പറഞ്ഞു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച്‌ ചിത്രം രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്0

Related posts