അന്ന് ഇത്രയും സിനിമ വേണ്ടിയിരുന്നില്ലെന്ന് പ്രാര്‍ത്ഥിച്ചുപോയി! മനസ്സ് തുറന്ന് ഇന്ദ്രൻസ്!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ നടീ നടൻമാർ. തങ്ങൾക്ക് ലഭിക്കുന്ന വേഷങ്ങൾ മികച്ച രീതിയിൽ തന്നെ അവർ അവതരിപ്പിച്ചു നമ്മളെ വിസ്മയിപ്പിക്കാറുമുണ്ട്. വസ്ത്രാലങ്കാര രംഗത്ത് നിന്നും മലയാള സിനിമയുടെ മുന്നണിയിലേക്ക് എത്തിയ ഒരു താരമുണ്ട്. സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. നമ്മളിൽ പലർക്കും ഈ പേര് അത്ര സുപരിചിതമാകണം എന്നില്ല. അദ്ദേഹം അറിയപ്പെടുന്നത് ഇന്ദ്രൻസ് എന്ന പേരിൽ ആണ്. അതെ, ഹാസ്യം കലർന്ന കഥാപാത്രങ്ങൾ ചെയ്ത് പിൽക്കാലത്ത് നമ്മളെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭ തന്നെ. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമയുടെ ആധാരമെന്നത് തിരക്കഥയാണെന്നും അതുവെച്ചാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും ഇന്ദ്രന്‍സ് പറയുന്നു.

കഥപറയുന്നത് കേള്‍ക്കുമ്പോള്‍ നല്ലതായിരിക്കും. എന്നാല്‍ എഴുതിവരുമ്പോള്‍ ഒന്നുമുണ്ടാവില്ല. ഇത് അടുത്തകാലത്ത്, ഒന്നുരണ്ട് സിനിമയില്‍ ഞാന്‍ അനുഭവിച്ചു. തിരക്കഥയ്ക്ക് വലിയ പ്രധാന്യമൊന്നും അവര്‍ കൊടുത്തുകാണുന്നില്ല. അതുകൊണ്ട് കഥ കേള്‍ക്കണ്ട, വായിക്കുമ്പോഴേ ഇഷ്ടമാവൂ, തിരക്കഥ തരാനാണ് ഇപ്പോള്‍ പറയുന്നത്, ഇന്ദ്രന്‍സ് വ്യക്തമാക്കി.

സിനിമയില്‍ വരേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്നാല്‍, ഇടക്കാലത്ത് തിരക്കായപ്പോള്‍ ഇത്രയും സിനിമ വേണ്ടിയിരുന്നില്ലെന്ന് പ്രാര്‍ത്ഥിച്ചുപോയി. നേരത്തേ, ചെറിയ കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍, വലിയ കഥാപാത്രങ്ങള്‍ കിട്ടാന്‍ തുടങ്ങിയെന്നും അതുകൊണ്ട് കുറച്ചുകൂടി കണിശമായി നില്‍ക്കാന്‍ പറ്റുമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

Related posts