മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ നടീ നടൻമാർ. തങ്ങൾക്ക് ലഭിക്കുന്ന വേഷങ്ങൾ മികച്ച രീതിയിൽ തന്നെ അവർ അവതരിപ്പിച്ചു നമ്മളെ വിസ്മയിപ്പിക്കാറുമുണ്ട്. വസ്ത്രാലങ്കാര രംഗത്ത് നിന്നും മലയാള സിനിമയുടെ മുന്നണിയിലേക്ക് എത്തിയ ഒരു താരമുണ്ട്. സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. നമ്മളിൽ പലർക്കും ഈ പേര് അത്ര സുപരിചിതമാകണം എന്നില്ല. അദ്ദേഹം അറിയപ്പെടുന്നത് ഇന്ദ്രൻസ് എന്ന പേരിൽ ആണ്. അതെ, ഹാസ്യം കലർന്ന കഥാപാത്രങ്ങൾ ചെയ്ത് പിൽക്കാലത്ത് നമ്മളെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭ തന്നെ. അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലെ ഇന്ദ്രൻസിന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രയമാണ് ലഭിച്ചത്.
ഇപ്പോഴിതാ കാരവാനെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ഇന്ദ്രൻസ് പറഞ്ഞ വാക്കുകൾ ചർച്ചയായി മാറുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസ് മനസ് തുറന്നത്. എനിക്ക് ജാഡയൊന്നും ഇല്ല. ജാഡ കാണിക്കാൻ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ ഞാൻ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ല. കാരവനിൽ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളിൽ ഇരിക്കാൻ പേടിയാണ്. ആശുപത്രി ഐസിയുവിൽ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളിൽ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ്.
സിനിമ കാണാൻ വരുന്ന ഫാൻസുകാരൊക്കെ നല്ലതാണ്, പക്ഷെ നാട്ടുകാർക്ക് ഉപദ്രവമില്ലാതെ ഇരുന്നാൽ മതി. സിനിമ കാണാൻ വരുമ്പോൾ ഇവർ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും. പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നുകരുതി വരുന്ന മറ്റു ചിലർക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതിൽ മാത്രമേ വിഷമമുള്ളൂ