BY AISWARYA
നടന്‍ എന്നതിനപ്പുറം നല്ലൊരു ഗായകന്‍ കൂടിയാണ് ഇന്ദ്രജിത്ത്. സിനിമകളിലും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ പലപ്പോഴും ഇന്ദ്രജിത്തിന്റെ പാട്ട് മലയാളികള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ, പാട്ടുപാടി സദസ്സിനെ ചിരിപ്പിക്കുകയാണ് താരം.
‘ആഹാ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിലായിരുന്നു ഇന്ദ്രജിത്തിന്റെ പാട്ട്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ തമാശരംഗങ്ങളില്‍ ഒന്നില്‍ ‘കടുവായെ കിടുവ പിടിക്കുന്നേ,’ എന്ന പാട്ട് ഇന്ദ്രജിത്ത് സരസമായി പാടുന്ന വീഡിയോ ആണ് വൈറലാവുന്നത്.അതേ പാട്ടു പാടിയാണ് വേദിയിലും സദസ്സിനെ കയ്യിലെടുത്തത്.
നവംബര്‍ 19ന് തിയേറ്ററുകളിലെത്തിയ ഇന്ദ്രജിത്തിന്റെ ‘ആഹാ’ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തന്റെ പുതിയ സിനിമയായ ‘ആഹാ കാണാന്‍’ കുടുംബത്തിനൊപ്പമാണ് ഇന്ദ്രജിത് തിയേറ്ററിലെത്തിയത്.