ഇത് അച്ഛന്റെയും മക്കളുടേയും ട്രിപ്പാണ്, ഇതിൽ അമ്മയ്ക്ക് പ്രവേശനമില്ല! വൈറലായി ഇന്ദ്രജിത്തിന്റെ പോസ്റ്റ്!

ഇന്ദ്രജിത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമുൾപ്പടെ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരമാണ്.ഇന്ദ്രജിത്തിനെ നായകൻ മാത്രമല്ല, വില്ലൻ വേഷങ്ങളിലും സഹനടനായും കോമഡി താരവുമായുമൊക്കെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമാണ്‌. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ നടി പൂർണിമയും ഇന്ദ്രജിത്തും 2002 ൽ വിവാഹിതരായിരുന്നു. സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്. ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്ദ്രജിത്ത് പങ്കുവച്ച മക്കൾക്കൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. പോസ്റ്റിന് കമന്റുമായി പൂർണിമയും എത്തിയിരുന്നു. ഡാഡ് ആൻഡ് ഡോട്ടേഴ്‌സ് ടൂർ എന്ന ക്യാപ്ഷനോടെയായാണ് ഇന്ദ്രജിത്ത് മക്കളോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇത് ഡാഡി ഡോട്ടേഴ്‌സ് സീസണാണെന്നും നടൻ കുറിച്ചിരുന്നു. പോസ്റ്റിന് താഴെ ആദ്യം കമന്റുമായെത്തിയത് പൂർണിമയായിരുന്നു. നന്നായി ആസ്വദിക്കൂ, ഒപ്പം എന്നെ മിസ് ചെയ്യൂയെന്നായിരുന്നു പൂർണിമ കമന്റ് ചെയ്തത്.  ഇല്ല, ഇത് അച്ഛന്റെയും മക്കളുടേയും ട്രിപ്പാണ്, ഇതിൽ അമ്മയ്ക്ക് പ്രവേശനമില്ലെന്നായിരുന്നു പ്രാർത്ഥന പൂർണിമയോട് പറഞ്ഞത്. അല്ല പിന്നെ എന്നായിരുന്നു ഇന്ദ്രജിത്തും പറഞ്ഞത്. ഡാഡി കൂൾ അടിപൊളിയാണല്ലോ, കിടിലൻ ഫോട്ടോ തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെയുള്ളത്. മല്ലിക സുകുമാരനുൾപ്പടെയുള്ളവർ ചിത്രം ലൈക്ക് ചെയ്തിരുന്നു.

ആഹാ, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളാണ് ഏറ്റവും ഒടുവിൽ ഇന്ദ്രജിത്തിൻറേതായി തീയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ഇരു ചിത്രങ്ങളും നേടിയത്. തുറമുഖം, റാം, 19(1)(എ), തീ‍ർപ്പ്, അനുരാധ ക്രൈം നമ്പർ.59/2019, മോഹൻദാസ്, പത്താം വളവ്, നരകാസുരൻ, എമ്പുരാൻ തുടങ്ങിയ സിനിമകളാണ് ഇന്ദ്രജിത്തിൻറേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

Related posts