ഇന്ദ്രജിത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമുൾപ്പടെ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരമാണ്.ഇന്ദ്രജിത്തിനെ നായകൻ മാത്രമല്ല, വില്ലൻ വേഷങ്ങളിലും സഹനടനായും കോമഡി താരവുമായുമൊക്കെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ നടി പൂർണിമയും ഇന്ദ്രജിത്തും 2002 ൽ വിവാഹിതരായിരുന്നു. സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്. ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രം നൈറ്റ് ഡ്രൈവിന്റെ പ്രൊമോഷനിടെ തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവത്തെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ ഞാനും സുഹൃത്തും കൂടി ഒരു നൈറ്റ് ഡ്രൈവ് നടത്തി. ബൈക്കിൽ ബാംഗ്ലൂരിൽ നിന്നും തിരിച്ചുവരികയാണ് ഞങ്ങൾ, സേലത്തിനടുത്ത് എത്തിയപ്പോൾ അൽപ്പം ഇരുട്ടുള്ള ഒരിടത്ത് ബൈക്ക് നിർത്തി വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്കു പിന്നിലായി വരുന്ന എന്റെ മേക്കപ്പ്മാന്റെ ബൈക്ക് എത്താൻ വെയിറ്റ് ചെയ്തങ്ങനെ ഇരിക്കുമ്പോൾ രണ്ടു ബൈക്കിലായി ആറുപേർ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു. അവരും വണ്ടി അവിടെ സൈഡാക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി. സുഹൃത്തിനോട് ഞാൻ പെട്ടെന്ന് വണ്ടിയെടുക്കാൻ നിർദ്ദേശം നൽകി ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് വണ്ടിയെടുത്ത് ഓടിച്ചുപോന്നു. കുറച്ചുനേരം അവർ ഞങ്ങളെ പിന്തുടർന്നിട്ട് പിന്നെ കാണാതായി.
എന്തായിരുന്നു അവരുടെ ഉദ്ദേശമെന്നറിയില്ല, നമുക്കറിയില്ലല്ലോ വല്ല ക്രൈമുമാണോ പ്ലാൻ എന്ന്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, രാത്രിയൊക്കെ ഡ്രൈവ് ചെയ്യുന്ന സുഹൃത്തുക്കളോട് പറയാനുള്ളത് ആളും വെളിച്ചവുമൊക്കെയുള്ള സ്ഥലങ്ങളിൽ വണ്ടി നിർത്താൻ ശ്രദ്ധിക്കുക, എന്നാണ്. ഒരു മാസത്തോളം, രാത്രിസമയത്തായിരുന്നു നൈറ്റ് ഡ്രൈവിന്റെ ഷൂട്ട് ആ സമയത്ത് ഉറക്കം പ്രശ്നമായിരുന്നു, സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാവിലെ ആറുമണിയാവും, പിള്ളേര് ഏഴുമണിയാവുമ്പോഴേക്കും സ്കൂളിൽ പോവാനുള്ളത് കൊണ്ട് എണീറ്റിട്ടുണ്ടാവും. പിന്നെ അവരോടൊക്കെ ഒന്ന് സംസാരിച്ചിട്ട് പകൽ കിടന്നുറങ്ങി രാത്രി ലൊക്കേഷനിലേക്ക്