മഞ്ഞുകൂട്ടിയിരിക്കാം, ചൂടു ചായയും കുടിക്കാം, ഇന്ത്യയിലെ ആദ്യ ഇഗ്ലൂ കഫെ റെഡി

egu.house

അന്റാര്‍ട്ടിക്കയിലെ എസ്‌കിമോകള്‍ കനത്ത മഞ്ഞില്‍ നിന്ന് രക്ഷനേടാന്‍ ഐസ് പാളികള്‍ കൊണ്ടു തന്നെ നിര്‍മിക്കുന്ന വീടുകളാണ് ഇഗ്ലൂ. ഇന്ത്യയില്‍ ഇവ സാധാരണമല്ലെങ്കിലും വിനോദസഞ്ചാരികള്‍ക്കായി ഇഗ്ളൂ അനുഭവമൊരുക്കുകയാണ് കാശ്‌മീരിലെ ഗുല്‍മാര്‍ഗില്‍ പ്രവര്‍ത്തനമാരംഭിച്ച ഇഗ്ലൂ കഫെ. ഏഷ്യയിലെ തന്നെ ഇത്തരത്തില്‍ ആദ്യത്തെ കഫെയാണിത്. മഞ്ഞുകട്ടകള്‍ കൊണ്ട് നിര്‍മിച്ച കസേരകളിലിരുന്ന് ഐസ്‌പാളികള്‍ കൊണ്ടൊരുക്കിയ മേശപ്പുറങ്ങളില്‍ വച്ച്‌ നല്ല ചൂടന്‍ മസാല ചായയോ കാപ്പുച്ചീനിയോ നുണയുന്നതിന്റെ രസികന്‍ അനുഭവം ഇഗ്ലു കഫെയില്‍ ആസ്വദിക്കാം. ഹോട്ടല്‍ ബിസിനസുകാരനായ സെയ്ദ് വസീം ഷായുടെ ഐഡിയയാണ് ഈ കഫെയുടെ നിര്‍മ്മാണത്തിന് പിന്നില്‍.

igu
igu

സ്വിറ്റ്സര്‍ലന്‍ഡ് പോലെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോൾ കിട്ടിയ ഇഗ്ലൂ അനുഭവങ്ങള്‍ ഇന്ത്യയിലും പരീക്ഷിക്കാന്‍ വസീം ഷാ തയ്യാറായതോടെ കാശ്മീര്‍ സന്ദര്‍ശകര്‍ക്കും തദ്ദേശവാസികള്‍ക്കും മികച്ച ഒരു അനുഭവമാക്കുകയാണ്.22 അടിയോളം വിസ്താരവും 13 അടിയോളം ഉയരവുമാണ് കഫെയ്ക്കുള്ളത്. പതിനാറ് സന്ദര്‍ശകര്‍ക്ക് ഒരേ സമയം ഉള്ളില്‍ ചെലവഴിക്കാം. 15 ദിവസങ്ങള്‍ കൊണ്ടാണ് കെട്ടിടം പൂര്‍ത്തിയായത്. ഫിന്‍ലന്‍ഡ്, കാനഡ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ വിജയകരമായെന്ന് കണ്ടെത്തിയ കഫെ ഇന്ത്യയിലും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് വസീം ഷാ പറഞ്ഞു. കൊല്‍ഹായി റിസോര്‍ട്ടുകളുടെ ഉടമയാണ് വസീം ഷാ.

Related posts