താരസുന്ദരിമാരുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം

celebrity beauty tips

ചർമ്മത്തെ പരിപാലിക്കുന്നത് വളരെ ശ്രമകരമായ ഒരു ജോലിയായി തോന്നാം. പലർക്കും ശരിയായ ചർമ്മ സംരക്ഷണ ദിനചര്യകളെ കുറിച്ചും അവ എങ്ങനെ കൃത്യമായി പാലിക്കണം എന്നതിനെക്കുറിച്ചും അത്ര അറിവുണ്ടായിരിക്കില്ല. കാരണം തുടക്കം മുതൽ പൂർത്തിയാക്കുന്നത് വരെയുള്ള മുഴുവൻ ചർമ്മ സംരക്ഷണ രീതികളും കൃത്യമായി പിന്തുടരാൻ ആർക്കും മതിയായ സമയമില്ല. കൂടാതെ, തെറ്റായ ഉറക്കസമയം, അമിതമായ മലിനീകരണം, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവ നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു.

അത്തരമൊരു സാഹചര്യത്തിൽ, ബോളിവുഡ് താരങ്ങൾ, പ്രത്യേകിച്ച് സ്ത്രീതാരങ്ങൾക്ക്, എല്ലായ്പ്പോഴും ഇത്രയും തിളക്കവും യുവത്വവുമുള്ളതായി കാണാൻ എങ്ങനെ കഴിയും? നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങൾക്കറിയാം – മേക്കപ്പ് കൂടുതലാണ്! എന്നല്ലേ? കൂടാതെ, സിനിമാതാരങ്ങൾ അവരുടെ രൂപത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അതിനാൽ, ചെലവേറിയ ചർമ്മ ചികിത്സയ്ക്കായി ദശലക്ഷക്കണക്കിന് രൂപ അവർക്ക് ചെലവഴിക്കാനും കഴിയും. എന്നിട്ടും അവർ ചില ഫലപ്രദമായ പ്രകൃതിദത്ത ചർമ്മ സംരക്ഷണ രീതികൾ പിന്തുടരാറുണ്ട്. ഞങ്ങൾ നിങ്ങൾക്കായി അത് ഇവിടെ വ്യക്തമാക്കി തരാം.
Beautiful-Woman-Face-Portrait-Beauty-Skin-Care-Concept-Beautiful-beauty-young-female-model-girl-touching-her-face-skin-cheeks-hands-fingers
മേക്കപ്പും ഫോട്ടോഷോപ്പിന്റെ എയർ ബ്രഷിംഗ് ഇഫക്റ്റുകളും ആവശ്യമില്ലാത്ത ചില സുന്ദരികളായ താരങ്ങളുണ്ട്. അവരുടെ ഭംഗിയുള്ള ചർമ്മവും മുഖവും കണ്ടാൽ തന്നെ നമുക്ക് അമ്പരപ്പ് തോന്നും. ബോളിവുഡ് നടിമാരോട് അവരുടെ ശാരീരികക്ഷമതയെക്കുറിച്ചും സൗന്ദര്യ സംരക്ഷണ സംവിധാനത്തെക്കുറിച്ചും നിരന്തരം ഇന്റർവ്യൂ നടത്തുന്നവർ ചോദിക്കാറുണ്ട്. ചർമ്മ സംരക്ഷണ ദിനചര്യകൾ ഓരോ സെലിബ്രിറ്റികൾക്കും നിസ്സാരതകൾ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, പലർക്കും നിരവധി സമാനതകളുണ്ട്. പ്രത്യേകിച്ച്, മിക്ക ബോളിവുഡ് വനിതാ താരങ്ങളും അവരുടെ മുഖത്തെ ചർമ്മം മികച്ച രൂപത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഈ ഒരു ഡയറ്റ് ടിപ്പ് പിന്തുടരുന്നുവെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
വലുതും ചെറുതുമായ നിരവധി ആരോഗ്യ -സൗന്ദര്യ വിദഗ്ധർ ആവർത്തിച്ച വളരെ അടിസ്ഥാനപരമായ ഡയറ്റ് നിർദ്ദേശമാണ് ഇത്. സ്വന്തം രൂപത്തെ കുറിച്ച് യാതൊരു ശ്രദ്ധയും ഇല്ലാത്തവർ ഒഴിച്ച്, എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത്. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ചർമ്മം സുന്ദരമായി നിലനിർത്തുവാനുമുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ എന്നിവരുടെ കുറ്റമറ്റതും സുന്ദരവുമായ ചർമ്മത്തിന്റെ പിന്നിലെ രഹസ്യം കൂടിയാണ് ഈ ലളിതമായ നുറുങ്ങ്. ഈ മൂന്ന് താരങ്ങളും, സന്തോഷകരവും ആരോഗ്യകരവുമായ ചർമ്മം നിലനിർത്താൻ ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നുവെന്ന് എപ്പോഴും ഉറപ്പുവരുത്തുന്നു. തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം എന്താണെന്ന് ആലിയ ഭട്ടിനോട് അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം ചോദ്യോത്തരത്തിൽ ഒരു ആരാധകൻ ചോദിച്ചു, അവരുടെ മറുപടി ഇതായിരുന്നു – വെള്ളവും വ്യായാമവും!
അടുത്തിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ദീപിക പദുക്കോണും വെളിപ്പെടുത്തിയത്, ഭക്ഷണക്രമത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതിനും മുഖം പതിവായി വൃത്തിയക്കുന്നതിനും പുറമെ ധാരാളം വെള്ളം കുടിക്കുകയും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് സൗന്ദര്യ സംരക്ഷണത്തിൽ പ്രധാനമാണ് എന്നാണ്. മറ്റൊരു മാഗസിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായ് ബച്ചൻ തന്റെ സുന്ദരമായ രൂപത്തിന്റെ പ്രധാന കാരണം മനസ്സിന്റെ സന്തോഷവും ധാരാളം വെള്ളം കുടിക്കുന്ന ശീലവുമാണെന്ന് പറയുകയുണ്ടായി. ചർമ്മത്തിന്റെ ജലാംശം നിലനിർത്താനും ആരോഗ്യകരമായി കാണാനും പതിവായി മോയ്സ്ചറൈസ് ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനൊപ്പം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും പുറന്തള്ളുന്നു. കൂടാതെ, ചർമ്മത്തിലെ ഈർപ്പം പൂട്ടാൻ ഇത് സഹായിക്കുന്നു. അതിലുപരിയായി, എക്സിമ (കരപ്പൻ), സോറിയാസിസ് തുടങ്ങിയ ചർമ്മ അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കും. ഭംഗിയുള്ള ചർമ്മം ലഭിക്കുന്നതിന് നിങ്ങൾ ദിവസവും ആറ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം നിർബന്ധമായും കുടിക്കുവാൻ ആരംഭിക്കുക. ഒരു നല്ല ഡെർമറ്റോളജിസ്റ്റിനെയോ പോഷകാഹാര വിദഗ്ദ്ധനെയോ സമീപിച്ച് നിങ്ങൾ ദിവസവും എത്രമാത്രം വെള്ളം കുടിക്കണം, ഏതൊക്കെ സമയത്താണ് കുടിക്കേണ്ടത് എന്നൊക്കെ ചോദിച്ച് മനസ്സിലാക്കാവുന്നതുമാണ്.

Related posts