ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറിൽ കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇന്ത്യൻ. കമൽ ഹസൻ ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിന് ഇന്നും വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രേക്ഷകരുടെ നിരന്തരമായ ആവശ്യ പ്രകാരം പ്രഖ്യാപിച്ച ചിത്രമാണ് കമല്‍ ഹസന്റെ ഇന്ത്യന്‍ 2. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് 19നെ തുടര്‍ന്ന് സിനിമകള്‍ എല്ലാം നിലച്ച കൂട്ടത്തില്‍ ഇന്ത്യന്‍ ടു വിന്റെ ചിത്രീകരണവും പാതിയില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സിനിമകള്‍ ചിത്രീകരിക്കാനുള്ള അനുമതി ലഭിച്ച ശേഷവും ഇന്ത്യന്‍ ടുവിന്റെ ചിത്രീകരണം പുനരാരംഭിച്ചിരുന്നില്ല. ഇതേ ചൊല്ലി നിര്‍മാതാക്കളായ ലിംഗ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചത് അന്ന് വാര്‍ത്തയായിരുന്നു. ഒപ്പം മറ്റു ചില അനിഷ്ട സംഭവങ്ങളും ഇന്ത്യൻ 2 ന്റെ സെറ്റിൽ അന്ന് അരങ്ങേറിയിരുന്നു.
ഇപ്പോൾ സംവിധായകന്‍ ശങ്കർ നേരിടുന്ന പ്രധാന വെല്ലുവിളി ഇതൊന്നുമല്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച നടന്‍ വിവേകിന് പകരം ഇന്ത്യന്‍ 2 യില്‍ ഇനിയാര് എന്നതാണ് ഇപ്പോൾ ശങ്കറിനെ അലട്ടുന്ന പ്രശ്നം. ഇന്ത്യന്‍ ടു വിന്റെ ഭാഗമായിരുന്ന വിവേക് ചില രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആ രംഗങ്ങള്‍ അത്രയും മറ്റൊരു നടനെ വച്ച് ഇനി റീ ഷൂട്ട് ചെയ്യേണ്ടതുണ്ട് എന്ന് സംവിധായകന്‍ പറയുന്നു.
കമല്‍ ഹാസന് ഒപ്പമുള്ള സിനിമ വിവേകിന്റെ സ്വപ്‌നമായിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ കാത്തിരിപ്പാണ് ഇന്ത്യന്‍ ടുവിലൂടെ സംഭവിക്കാനിരുന്നത്. എന്നാല്‍ അത് പൂര്‍ത്തിയാക്കാതെ അദ്ദേഹം പോയി. പൊലീസ് ഉദ്ദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു ചിത്രത്തില്‍ വിവേക് അഭിനയിച്ചത്. വിവേകിന് പകരം ഇനി ആര് ഇന്ത്യന്‍ ടുവില്‍ എത്തും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. കാജള്‍ അഗ്ഗര്‍വാളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ധാര്‍ത്ഥ്, രകുല്‍ പ്രീത് സിംഗ് തുടങ്ങിയവരും ചിത്രത്തിന്റെ താര നിരയിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ഇന്ത്യന്‍ ടു വിന് വേണ്ടി സംഗീത ഒരുക്കുന്നത്.