മെല്‍ബണിലെ വിജയത്തോടെ ഇംഗ്ലണ്ടിന്റെ റെക്കോഡിനൊപ്പം ഇന്ത്യ

Aus-Test

ഇന്ത്യ മെല്‍ബണില്‍ നടന്ന രണ്ടാംമത്തെ ടെസ്റ്റിൽ ഓസീസിനെതിരെ വിജയിച്ചത്തോടെ  ഇംഗ്ലണ്ടിന്റെ റെക്കോഡിനൊപ്പമെത്തി. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ കുറിച്ച നാലാം ടെസ്റ്റ് വിജയമായിരുന്നു ഇന്നത്തേത്. ഇതോടെ ഇംഗ്ലണ്ടിനു ശേഷം മെല്‍ബണില്‍ നാല് ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി.

Bum
Bum

എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്. ഓസീസ് മുന്നോട്ടുവെച്ച 70 റണ്‍സിന്റെ വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍ 36 ബോളില്‍ 35 റണ്‍സെടുത്തും നായകന്‍ രഹാനെ 27 റണ്‍സെടുത്തും പുറത്താകാതെ നിന്നു. മായങ്ക് അഗര്‍വാള്‍ (5) പൂജാര (3) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്റ്റാര്‍ക്കിനും കമ്മിന്‍സിനുമാണ് വിക്കറ്റ്.

India Batting
India Batting

ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 200 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 69 റണ്‍സിന്റെ ലീഡ് മാത്രം. നാലാം ദിനത്തില്‍ പാറ്റ് കമ്മിന്‍സിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 103 പന്തുകള്‍ നേരിട്ട് 22 റണ്‍സുമായാണ് കമ്മിന്‍സ് മടങ്ങിയത്.

Test
Test

പിന്നാലെ കാമറൂണ്‍ ഗ്രീനിനെ വീഴ്ത്തി മുഹമ്മദ് സിറാജ് ഓസീസിന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. 146 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 45 റണ്‍സായിരുന്നു ഗ്രീനിന്റെ സമ്ബാദ്യം. ഓസീസ് നിരയിലെ ടോപ് സ്‌കോററും ഗ്രീനാണ്. നഥാന്‍ ലിയോണ്‍ (3), ജോഷ് ഹെയ്സല്‍വുഡ് (10) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് 14 റണ്‍സുമായി പുറത്താകാതെ നിന്നു.

Related posts