പിങ്ക് ബോൾ ടെസ്റ്റിൽ ശക്തരായ ഇന്ത്യയുടെ ബാറ്റിങ് നിര മൂന്നാം ദിനം ഓസീസ് ബോളർമാരുടെ ആക്രമണത്തിന് മുന്നിൽ ചെറുത്തുനിൽക്കാനാവാതെ തകർന്നടിഞ്ഞു . ബാറ്റിങ് തുടങ്ങി വൈകാതെ തന്നെ നൈറ്റ് വാച്ച്മാൻ ജസ്പ്രീത് ബുംറയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. പിന്നീട് വന്ന പേരുകേട്ട ബാറ്റ്സ്മാൻമാർ പ്രതിരോധിക്കാനാവാതെ പരാജയപ്പെടുകയായിരുന്നു. ബാറ്റിങ് നിരയിൽ ഒരാൾ പോലും രണ്ടക്കം കടന്നില്ല. ടോപ് സ്കോറർ നേടിയത് 9 റൺസ്.
പൂജാര (0), കോലി (4), രഹാനെ (0) എന്നിവർ പുറത്തായതോടെ തന്നെ ഇന്ത്യൻ ഇന്നിങ്സിൻെറ ഗതി വ്യക്തമായി. 9 റൺസെടുത്ത് മായങ്ക് അഗർവാളും പുറത്തായി. ഹനുമ വിഹാരി (8), വൃദ്ധിമാൻ സാഹ (4) എന്നിവരും പിടിച്ചുനിൽക്കാൻ സാധിക്കാതെ മടങ്ങി. വാലറ്റത്തും വലിയ ചെറുത്തുനിൽപ്പുണ്ടായില്ല. ആർ അശ്വിൻ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പരിക്കേറ്റ ഷമി റിട്ടയർ ചെയ്ത് മടങ്ങിയതോടെ ഇന്ത്യയുടെ കാര്യം തീരുമാനമായി. 9 വിക്കറ്റ് നഷ്ടത്തിൽ വെറും 36 റൺസാണ് നേടിയത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഓസീസ് പേസർമാരായ സ്റ്റാർക്കും കമ്മിൻസും ഹേസൽവുഡും ചേർന്നാണ് ഇന്ത്യയെ ആക്രമിച്ച് തകർത്തത്. ഹേസൽവുഡ് 5 വിക്കറ്റുകളും കമ്മിൻസ് 4 വിക്കറ്റും വീഴ്ത്തി. മത്സരം ജയിക്കാൻ ഓസ്ട്രേലിയക്ക് 90 റൺസാണ വേണ്ടത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 53 റൺസിൻെറ ലീഡുണ്ടായിരുന്നു.