ഇന്ത്യ പത്ത് വർഷം മുൻപ് ഓസ്‌ട്രേലിയയെ തകര്‍ക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബര ഇന്ത്യ ജയിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത് എന്നും അക്തര്‍ പറഞ്ഞു.
ഒരു ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ ഇന്ത്യയെ ഓസ്‌ട്രേലിയ തകര്‍ത്തതാണ് കണ്ടത്. ആദ്യം 369 ആയിരിക്കും എന്ന് കരുതി. പിന്നെയാണ് 36-9 ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ നിങ്ങള്‍ക്കറിയില്ലേ, പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ഥ സ്വഭാവ ഗുണങ്ങള്‍ പ്രകടമാവുന്നത്, അക്തര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം അതിന്റെ യഥാര്‍ഥ ക്യാരക്ടര്‍ പ്രകടമാക്കിയ വിധം അതിശയിപ്പിക്കുന്നു. രഹാനെ വളരെ ശാന്തനാണ്. ഫീല്‍ഡില്‍ ഉറക്കെ അലറുകയോ, കൈവിട്ട കാര്യങ്ങള്‍ ചെയ്യുകയോ ഇല്ല. ശാന്തനായി നിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നു. കൂള്‍ ക്യാപ്റ്റന്‍സിയാണ്. രഹാനെയുടെ നായകത്വത്തിന് കീഴില്‍ കളിക്കാര്‍ പെട്ടെന്ന് പെര്‍ഫോം ചെയ്തു.
ബെഞ്ച് സ്‌ട്രെങ്ത് ആണ് ഇന്ത്യക്ക് ശരിക്കും കരുത്ത് നല്‍കുന്നത്. അവര്‍ അവസരം ലഭിക്കുമ്ബോള്‍ മികവ് കാണിക്കുന്നു. 10-15 വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയയെ പാകിസ്ഥാനോ ഇന്ത്യയോ തോല്‍പ്പിക്കും എന്ന് കരുതിയിരുന്നോ…എന്നാല്‍ ഇപ്പോള്‍ അത് സംഭവിക്കുന്നു.
ഇന്ത്യ പരമ്പര ജയിക്കണം എന്നാണ് എനിക്ക്. കാരണം മികച്ച തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. വലിയ ധൈര്യം ഇന്ത്യ ഇവിടെ പുറത്തെടുത്തു. രഹാനെയുടെ സെഞ്ചുറി കാര്യങ്ങള്‍ തലകീഴായി മറിച്ചതായും അക്തര്‍ പറഞ്ഞു.