ഇന്ത്യ ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്നായി മാറാന്‍ ഒരുങ്ങുന്നു

apple.new

രാജ്യ൦ ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്നായി മാറാന്‍ ഒരുങ്ങുന്നു. യുഎസ്. മാക്ബുക്ക്, ഐപാഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള സുപ്രധാന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത്. ചൈനക്ക് പുറത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വരുന്നതോടെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാവും ഇന്ത്യ.

apple
apple

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ 5ജി സൗകര്യമുള്ള ഐഫോണ്‍ 12 ഫോണുകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കും. ഐപാഡുകളെയും ഐഫോണുകളേയും കൂടാതെ എയര്‍പോഡുകള്‍, ഹോംപോഡ് മിനി, മാക്ബുക്ക് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചൈനയില്‍ നിന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ഇത് ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ വില കുറയുന്നതിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Related posts