കോഹ്ലിയെ പുറത്താക്കണം : ഡേവിഡ് ലോയിഡ്

ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ നടക്കാന്‍ പോകുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഒരു കാരണവശാലും കളിക്കാന്‍ അനുവദിക്കരുതെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് ലോയിഡ്. കഴിഞ്ഞ ടെസ്റ്റിനിടെ ഉണ്ടായ സങ്കർഷം മൂലമാണ് ഡേവിഡ് ഇങ്ങനെ ഒരു അഭിപ്രായവുമായി വന്നത്.രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ കോഹ്‌ലിയും അമ്പയറും തമ്മിൽ ചെറിയ വാക്ക് തർക്കമുണ്ടായിരുന്നു.


ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെതിരേ ഇന്ത്യന്‍ ടീം എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും മലയാളിയും ഫീൽഡ് അമ്പയറുമായ നിതിന്‍ മേനോന്‍ നോട്ടൗട്ട് വിളിച്ചു.
ഇതേ തുടർന്ന് കോഹ്ലി ഡി ആർ എസിന്റെ സഹായം തേടിയെങ്കിലും തേർഡ് അമ്പയറും നോട്ട് ഔട്ട് പറഞ്ഞതിനാൽ കോഹ്ലി രോഷാകുലനായി. ഈ സംഭവത്തെ തുടർന്നാണ് ഇനി നടക്കാൻ പോകുന്ന മൂന്നാം ടെസ്റ്റിൽ കോഹ്ലിയെ കളിക്കാൻ അനുവദിക്കരുതെന്ന് ഡേവിഡ് പറയുന്നത്.
വേറെ ഒരു കളി ആയിരുന്നേൽ കോഹ്ലിയെ അപ്പോൾ തന്നെ ഗ്രൗണ്ടിൽ നിന്നും പറഞ്ഞയാക്കുമായിരുന്നു. , ഇത്തരം പെരുമാറ്റം അംഗീകരിക്കാൻ സാധിക്കില്ല എന്നും ഡേവിഡ് പറയുന്നു. എന്ത് കൊണ്ടാണ് കോഹ്‌ലിക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകാതിരുന്നത് എന്നും താരം ചോദ്യം ചെയ്യുന്നു.

 

Related posts