ഇന്ത്യൻ താരങ്ങൾ ചെന്നൈയിലേക്ക്, പടയൊരുക്കം തുടങ്ങി കഴിഞ്ഞു!

ഓസ്‌ട്രേലിയയുമായി കളിച്ച് ഓസ്‌ട്രേലിയയെ കളിച്ച് തോൽപ്പിച്ച് തിരികെ ഇന്ത്യയിൽ എത്തിയ താരങ്ങൾ ഇനി ഇൻഗ്ലണ്ടിനെതിരെ പടപൊരുതാൻ തീരുമാനിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടൂർണമെന്റിനായുള്ള ഒരുക്കത്തിൽ ആണ് ഇന്ത്യൻ ടീം. ഒന്നാം ടെസ്റ്റിന്
മുന്നൊടിയായി ഇന്ത്യന്‍ താരങ്ങള്‍ ചെന്നൈലെത്തുകയാണ്. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും, ഓപ്പണര്‍ രോഹിത് ശര്‍മ്മയും യുവതാരം ശാര്‍ദുല്‍ ഠാക്കൂറും ഇതിനോടകം തന്നെ ചെന്നൈയിലെത്തി കഴിഞ്ഞു. ആറു ദിവസത്തെ ക്വാറന്റൈന് ശേഷമാകും ഇവർ ഒരുക്കങ്ങൾ തുടങ്ങുക.

വിവിധ ബാച്ചുകളായി ഇന്ത്യൻ ടീമിലെ മറ്റുള്ളവരും ഉടൻ തന്നെ ചെന്നൈയിൽ എത്തുന്നതാണ്. വിരാട് കോഹ്‌ലി ബുധനാഴ്ചയൊടെ ചെന്നൈയിലെത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് താരങ്ങളും ബാച്ചുകളായി തന്നെയാണ് ചെന്നൈയിൽ എത്തുന്നത്. ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, മോയിന്‍ അലി എന്നിവര്‍ ഇതിനോടകം ചെന്നൈയില്‍ എത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ ബുധനാഴ്ചയോടെ എത്തും എന്നാണ് വിവരം. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ ചെന്നൈയിലും, ശേഷിയ്കുന്ന രണ്ട് മത്സരങ്ങള്‍ അഹമാദാബാദിലുമാണ് നടക്കുന്നത്. ഓസീസിനെതിരെ ചരിത്ര വിജയം നേടി ആത്തവിശ്വാസത്തോടെയാണ് ഇന്ത്യ മത്സരത്തിന് ഒരുങ്ങുന്നത് എങ്കില്‍. ലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്ബര തൂത്തുവാരിയാണ് ഇംഗ്ലണ്ട് എത്തുന്നത്.

Related posts