മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാളും അറ്റദായവുമായി ജിയോ, 3,489 കോടിയായി ഉയര്‍ന്നു

jio.new.image

2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാളും അറ്റദായവുമായി ജിയോ. മൂന്നാം പാദത്തില്‍ 3,489 കോടിയാണ് കമ്ബനിയുടെ അറ്റദായം. മൂന്നാം പാദത്തില്‍ 3,200 കോടി രൂപ ജിയോ അറ്റദായം നേടുമെന്നായിരുന്നു സിഎന്‍ബിസി-ടിവി 18 യുടെ വിലയിരുത്തല്‍. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ അറ്റദായം കമ്പനിക്ക് നേടാനായി. രണ്ടാം പാദത്തേക്കാള്‍ 15.5 ശതമാനം വര്‍ധനവാണ് അറ്റദായത്തിലുണ്ടായത്.

jio.image
jio.image

സെപ്റ്റംബര്‍ പാദത്തില്‍ ഇത് 3,020 കോടി രൂപയായിരുന്നു.ഈ പാദത്തില്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി മാസവരുമാനം (എ ആര്‍ പി യു) 151 രൂപയാണ്. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 145 രൂപയായിരുന്നു. ഡിസംബര്‍ പാദത്തില്‍ 52 ലക്ഷം ഉപഭോക്താക്കളാണ് ജിയോയ്ക്ക് പുതുതായി ലഭിച്ചത്. 2020 ഡിസംബര്‍ 31 ലെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 41.08 കോടി ആയിരുന്നു,

jio.new
jio.new

ഈ പാദത്തിലെ മൊത്തം ഡാറ്റാ ട്രാഫിക് 4 ശതമാനം വര്‍ധിച്ച്‌ 1,586 കോടി ജിബി ആയി ഉയര്‍ന്നു. അതേസമയം, ഈ കാലയളവില്‍ മൊത്തം വോയിസ് ട്രാഫിക്ക് 4.6 ശതമാനം വര്‍ദ്ധിച്ച്‌ 97,496 കോടി മിനിറ്റായി.ഗൂഗിള്‍ ഇന്റര്‍നാഷണല്‍ എല്‍എല്‍സിക്ക് ഇക്വിറ്റി ഓഹരികള്‍ നല്‍കി ഡിസംബര്‍ പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസ് 33,737 കോടി രൂപ ഫണ്ട് സ്വരൂപിച്ചിരുന്നു.

Related posts