നാ​ലാം ടെസ്റ്റ്, രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ, മഴമൂലം മത്സരം നിര്‍ത്തി വച്ചു

ind-aus

ഇ​ന്ത്യ​-ഓ​സ്ട്രേ​ലി​യ നാ​ലാം ടെ​സ്റ്റി​ല്‍ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. മികച്ച രീതിയില്‍ ബാറ്റുചെയ്യുകയായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 44 റണ്‍സെടുത്ത രോഹിത്തിനെ നഥാന്‍ ലിയോണ്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈയ്യിലെത്തിച്ചു. രോഹിത് പുറത്താവുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

india
india

369 റണ്‍സ് എന്ന ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്കോര്‍ ലക്ഷ്യമിട്ട് രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് ഏഴാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് മടങ്ങിയത്. കമ്മിന്‍സിന്റെ പന്തില്‍ സ്മിത്ത് പിടികൂടുകയായിരുന്നു. ആദ്യ വിക്കറ്റ് വീഴുമ്പോൾ പതിനൊന്ന് റണ്ണായിരുന്നു ഇന്ത്യയുടെ സ്കോര്‍.

rain stop play
rain stop play

സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌നിന്റെയും അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ടിം പെയ്‌നിന്റെയും ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ ഒന്നാമിന്നിങ്സില്‍ 369 റണ്‍സടിച്ചത്.ഇന്ത്യയ്ക്കായി ടി.നടരാജനും ശാര്‍ദുല്‍ ഠാക്കൂറും വാഷിങ്ടണ്‍ സുന്ദറും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ശേഷിച്ച വിക്കറ്റ് മുഹമ്മദ് സിറാജ് നേടി . കഴിഞ്ഞ ദിവസം മത്സരത്തിനിടെ പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ നവ്ദീപ് സൈനി ഇന്ന് പന്തെറിഞ്ഞില്ല. ഇതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Related posts