നിലവിൽ മലയാളികളുടെ ഇടയിൽ കാന്‍സര്‍ വലിയ തോതിൽ കൂടുന്നു, പ്രധാന വെല്ലുവിളി ചിക്കൻ ? ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

cancer.

മലയാളി സമൂഹത്തിന്റെ ഇടയില്‍ കാന്‍സര്‍ വളരെ വലിയ ഒരു വെല്ലുവിളിയായി തുടരുന്നു. മൂന്നു തരത്തിലാണിത്. കേരളത്തില്‍ പ്രായം കൂടിയവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സ്വഭാവികമായും അവരില്‍ കാന്‍സര്‍ കൂടുതലാണ്. പരിശോധനകള്‍ മൂലം കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതാണ് മറ്റൊരു കാരണം. മൂന്നാമത്തേതു ശരിക്കുള്ള വര്‍ധനതന്നെയാണ്. പുകയില, പാന്‍, അന്തരീക്ഷമലിനീകരണം, കീടനാശിനികളുടെ ഉപയോഗം, റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ എന്നിവ തുടങ്ങി നമ്മുടെ ലൈഫ്‌സ്‌റ്റൈല്‍ മാറ്റങ്ങള്‍ വരെ ഇതിനു കാരണമാകുന്നു.

3d illustration of a cancer cell and lymphocytes
3d illustration of a cancer cell and lymphocytes

ഹോര്‍മോണ്‍ കലര്‍ന്ന മാംസഭക്ഷണം, കീടനാശിനി കലര്‍ന്ന പഴങ്ങള്‍, പച്ചക്കറികള്‍, ഗര്‍ഭനിരോധനഗുളികകളുടെ അനിയന്ത്രിത ഉപയോഗം എന്നീ ഘടകങ്ങളെല്ലാം കാന്‍സര്‍ വര്‍ധിപ്പിക്കുന്നവയാണ്. ഇതു സംബന്ധിച്ച ശരിയായ പഠനങ്ങള്‍ നമ്മുടെ ഇടയില്‍ ഇല്ലെങ്കിലും സെര്‍വിക്കല്‍ (ഗര്‍ഭാശയഗള) കാന്‍സറിനേക്കാള്‍ കൂടൂതല്‍ ഇപ്പോള്‍ കേരളത്തില്‍ സ്തനാര്‍ബുദം കാണുന്നു. ആര്‍ത്തവം നേരത്തെയാകുന്നവരിലും ആര്‍ത്തവപ്രശ്‌നങ്ങള്‍ കൂടൂന്നവരുടെയിടയിലും കാന്‍സര്‍ വര്‍ധിക്കുന്നുണ്ടോയെന്നു കൂടൂതല്‍ പഠിക്കേണ്ടതുണ്ട്.

get-the-facts-about-breast-cancer
get-the-facts-about-breast-cancer

എന്തായാലും മുൻപ്  40 കഴിഞ്ഞവരിലായിരുന്നു സ്തനാര്‍ബുദം വന്നിരുന്നത്. ഇന്നതു 25 വയസ്സിന് അടുത്തു വന്നു.കാന്‍സര്‍ ചികിത്സ നല്‍കുന്നതിനെക്കാള്‍ ബുദ്ധിമുട്ട് രോഗിയെയും ബന്ധുക്കളെയും സമുഹത്തെയും ഇതു സംബന്ധിച്ചു ബോധവല്‍ക്കരിക്കുന്നതാണ്. കാന്‍സര്‍ പൂര്‍ണമായി മാറി എന്നു ബോധ്യമായാലും അവരെ ഉള്‍ക്കൊള്ളാന്‍ സമൂഹം തയാറാകുന്നില്ല. മികച്ച പരിശോധനാമാര്‍ഗങ്ങള്‍, മരുന്നുകള്‍, ശസ്ത്രക്രിയ തുടര്‍ ചികിത്സാപദ്ധതികള്‍ എല്ലാം നമുക്കുണ്ട്.

Related posts