യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോസഫ് റോബിനറ്റ് ബൈഡന് റോ ജൂനിയര്‍ എന്ന ജോ ബൈഡന് പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് ((ഇന്ത്യന്‍ സമയം രാത്രി 10:00) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും അദ്ദേഹ ത്തോടൊപ്പം സ്ഥാനമേല്‍ക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കും.150 കൊല്ലത്തിനിടെ ഇതാദ്യമായാണ് അധികാരമൊഴിയുന്ന പ്രസിഡന്റ് സത്യപ്രതിജ്ഞ ചടങ്ങില്‍നിന്ന് മാറിനില്‍ക്കുന്നത്. അതേസമയം, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ചടങ്ങിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ടു സമയങ്ങളിലായി എട്ടു വര്‍ഷം വൈസ് പ്രസിഡന്റും 36 വര്‍ഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74 കാരനായ ബൈഡന് അമേരിക്കയിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായാണ് ചുമതലയേല്‍ക്കുന്നത്. കാലിഫോര്‍ണിയ സെനറ്ററായ കമല ഹാരിസാകട്ടെ വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയും ഏഷ്യന്‍ വംശജയുമാണ്.യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റല്‍ ഹില്ലിന് മുന്നില്‍ നാഷനല്‍ മാളിനെ നോക്കിയാണ് ആദ്യം ബൈഡനും തുടര്‍ന്ന് കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുക.
പാര്‍ലമെന്റ് മന്ദിരത്തില്‍ ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍ അതിസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രഹസ്യ സുരക്ഷ വിഭാഗങ്ങള്‍ക്കു പുറമെ 15,000 നാഷനല്‍ ഗാര്‍ഡ് സൈനികരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്്. ചടങ്ങുകള്‍ക്കുശേഷം ബൈഡനും കുടുംബവും വൈറ്റ് ഹൗസിലേക്ക് നീങ്ങും. അതിന് മുമ്ബായി ചൊവ്വാഴ്ച അവസാന ജോലിയും പൂര്‍ത്തിയാക്കി ഡോണള്‍ഡ് ട്രംപ് ഓവല്‍ ഓഫിസിനോട് വിടപറഞ്ഞു. തുടര്‍ന്ന് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ അദ്ദേഹം േഫ്ലാറിഡയിലേക്ക് മടങ്ങി.