ഒരു വര്‍ഷം തികയുകയാണ് അയ്യപ്പനും കോശിയും ഇറങ്ങിയിട്ട് ആ ദിനത്തില്‍ സംവിധായകന് സച്ചിക്ക് പ്രണാമമായി അദ്ദേഹത്തിന്റെ സ്വപ്ന സിനിമയായ വിലായത്ത് ബുദ്ധ പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ചിത്രം ജയന് നമ്ബ്യാര്‍ സംവിധാനം നിര്‍വഹിക്കും. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന് നമ്ബ്യാര്‍ .ജി.ആര് ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ.സച്ചിയുടെ പ്രിയപ്പെട്ട ഓര്‍മകളില്‍ എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്.ഉര്‍വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്തീപ് സേനന് , അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുമ്ബോള്‍ ജേക്സ് ബിജോയ് ആണ് സംഗീതം. ബാദുഷ എന്‍ എം ആണ് പ്രോജക്ട് ഡിസൈനര്‍. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംങ് .കലാ സംവിധാനം മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ എസ്. മുരുകന് , മേക്കപ്പ് റോണക്സ് സേവിയര്‍ , കോസ്റ്റ്യൂം സുജിത്ത് സുധാകരന് .