നീ എന്റെ ജീനവിതത്തിന്റെ ഭാഗം! ഗായകന്‍ ഇമ്രാന്‍ ഖാന്‍ വിവാഹിതനായി! വിവഹ ചിത്രങ്ങള്‍ പങ്കുവച്ച് താരം!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു സ്റ്റാർ സിങ്ങർ! നിരവധിയ്‌ കലാകാരാണ് ഈ ഷോയിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. നജീം അർഷാദ്, അമൃത സുരേഷ് അങ്ങനെ നിരവധി പേരുണ്ട്. സ്റ്റാര്‍ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് ഇമ്രാന്‍ ഖാന്‍. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് താരം മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി മാറി. ഇപ്പോഴിതാ താരം വിവാഹിതനായി എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. വധുവിനൊപ്പമുള്ള ചിത്രവും ഇമ്രാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നീ എന്റെ ജീനവിതത്തിന്റെ ഭാഗമാണെന്ന ക്യാപ്ഷനോടെയാണ് ഇമ്രാന്‍ ചിത്രം പങ്കുവെച്ചത്. വളരെ ലളിതമായി നടന്ന നിക്കാഹിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാണ്. ചടങ്ങിനിടെ ഇമ്രാന്റെ പാട്ടിന് വധു താളം പിടിക്കുന്നതും കാണാം.

Sa Re Ga Ma Pa Keralam: Imran Khan impresses everyone with his guest  performance in Sa Re Ga Ma Pa Keralam finale; Judge Gopi Sundar offers him  a playback opportunity - Times

സ്റ്റാര്‍ സിംഗറില്‍ എത്തിയതോടെയാണ് ഇമ്രാന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷോയ്ക്ക് ശേഷം അത്യാവശ്യം പ്രോഗ്രാമുകള്‍ ഒക്കെ ചെയ്ത് വരികയായിരുന്നു ഇമ്രാന്‍. ഇതിനിടെയാണ് താരം ഗള്‍ഫില്‍ പോകുന്നത്. ഒരു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തു. ഹൗസ് കീപ്പിംഗ് ആയിരുന്നു ജോലി. ഗള്‍ഫില്‍ നിന്നും തിരികെ എത്തിയ ശേഷം ഗാനമേളയൊക്കെ വളരെ കുറച്ചാണ് ലഭിച്ചത്. കുറച്ചു നാള്‍ കഴിഞ്ഞ് ഓട്ടോ ഡ്രൈവറായി. ടിവിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ, ഉപ്പയേയും ഉമ്മയേയും കുറിച്ച് ഇമ്രാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു . അച്ഛനും അമ്മയും തന്റെ സ്വന്തമല്ല എന്നറിഞ്ഞ നിമിഷത്തെകുറിച്ചു അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

undefined

സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കാന്‍ ബാപ്പ ഇമ്രാനെ കൊണ്ട് വരുന്ന നിമിഷങ്ങളെ കുറിച്ചുമെല്ലാം വികാരഭരിതനായിട്ടാണ് ഇമ്രാന്‍ സംസാരിച്ചത്. അവരുടെ മകന്‍ ആയിരുന്നില്ലെങ്കില്‍ ഒരിക്കലും ഞാന്‍ പാട്ടുകാരന്‍ ആകില്ലായിരുന്നു. വെറുതെ അഡ്രസ്സ് ഒന്നും ഇല്ലാത്തവനായി തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നു. ഞാന്‍ ഇങ്ങനെ നിക്കുന്നുണ്ട് എങ്കില്‍ അതിനു അവര്‍ ആണ് കാരണം. ഇപ്പോള്‍ ഇങ്ങനെ ഒരു ഷോയ്ക്കു പോകണം എന്നും പാടണം എന്നും ആഗ്രഹിക്കുന്നത് എന്റെ ബാപ്പ ആയിരിക്കും. ഇപ്പോള്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

Related posts