കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

eye.image..

പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ശരീരത്തിലെ ഏറ്റവും ലളിതമായ അവയവമാണ് കണ്ണ്. പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നു. കണ്ണിന്റെ ​ആരോ​ഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവാ‍യ ഒരു അവയവം കൂടിയാണ് കണ്ണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവില്‍ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കണ്ണിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

eye.image
eye.image

കണ്ണിന്റെ ആരോഗ്യത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കണ്ണ് ഡ്രൈയാകാതിരിക്കാന്‍ ഇത് സഹായിക്കും. കമ്പ്യൂട്ടറുകള്‍ക്കോ മറ്റു ഗ്യാഡ്ജറ്റുകള്‍ക്കോ മുന്നിലിരുന്ന് ജോലി ചെയ്യുന്നവര്‍ ഓരോ ഇരുപത് മിനിറ്റ് കൂടുമ്ബോഴും കണ്ണിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്.ജീവകം എ കൂടുതല്‍ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, മുരിങ്ങ, ചീര തുടങ്ങിയ ഇല വര്‍ഗങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

Related posts