ഭാരതത്തിലെ ഏറ്റവും ഉയർന്ന വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകളില്‍ (എ ടി എം) നിന്ന് പണം പിന്‍വലിക്കാനുള്ള നിയമങ്ങള്‍ പരിഷ്കരിച്ചു. എസ്‌ബിഐ ഔദ്യോഗിക വെബ്‌സൈറ്റിലെ പുതിയ നിയമങ്ങള്‍ അനുസരിച്ച്, അപര്യാപ്തമായ ബാലന്‍സ് കാരണം ഒരു ഇടപാട് പരാജയപ്പെടുമ്പോഴെല്ലാം ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുന്നുണ്ട്. പരാജയപ്പെട്ട ഇടപാടിന് ഉപഭോക്താക്കളില്‍ നിന്ന് 20 രൂപയും ജി എസ് ടിയുമാണ് എസ് ബി ഐ ഈടാക്കുന്നത്.
സാമ്പത്തികേതര ഇടപാടുകള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് ലെവി ചാര്‍ജ് ഈടാക്കുമെന്നും എസ് ബി ഐ പുതിയ നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ് ബി ഐ വെബ്സൈറ്റിലെ നിര്‍ദേശ പ്രകാരം, ഉപഭോക്താക്കള്‍ക്ക് “നിശ്ചിത പരിധിക്കപ്പുറമുള്ള ഏതെങ്കിലും അധിക സാമ്പത്തിക ഇടപാടുകള്‍ക്ക്” 10 രൂപ മുതല്‍ 20 രൂപയും ജി എസ് ടിയും ഈടാക്കും. You May Also Like-
മെട്രോ നഗരങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് എ ടി എമ്മുകളില്‍ നിന്ന് എട്ട് തവണ (5 എസ്‌ബിഐ എടിഎമ്മുകളും മറ്റ് ബാങ്കുകളില്‍ നിന്ന് 3 എടിഎമ്മുകളും) സൗജന്യമായി പണം പിന്‍വലിക്കാം. ഇതില്‍ കൂടുതലാകുമ്പോഴാണ് നിരക്ക് ഈടാക്കുന്നത്.
നിങ്ങളുടെ എസ് ബി ഐ അക്കൌണ്ട് ബാലന്‍സ് എങ്ങനെ പരിശോധിക്കാം?
നിങ്ങളുടെ എസ്‌ബിഐ അക്കൌണ്ട് ബാലന്‍സ് പരിശോധിക്കുന്നതിന്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 9223766666 ലേക്ക് ഒരു SMS BALANCE എന്നു ടൈപ്പു ചെയ്തു അയയ്ക്കാം. അതുമല്ലെങ്കില്‍ ടോള്‍ ഫ്രീ ബാലന്‍സ് അന്വേഷണത്തിന് 9223766666 എന്ന നമ്ബറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കി നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും കഴിയും.
എസ് ബി ഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയമങ്ങളെക്കുറിച്ച്?
എസ് ബി ഐ അക്കൌണ്ട് ഉടമകള്‍ക്ക് എടിഎമ്മുകളില്‍ നിന്ന് 10,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ കഴിയുമെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്, പക്ഷേ അതിന് ഒറ്റത്തവണ പാസ്‌വേഡ് (ഒ ടി പി) ആവശ്യമാണ്. ഓരോ തവണയും എസ് ബി ഐ എടിഎമ്മുകളില്‍ നിന്ന് 10,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോൾ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പ റിലേക്ക് ഒരു ഒ ടി പി അയയ്ക്കും.അതേസമയം, എസ് ബി ഐയുടെ ഏകീകൃത വരുമാനം വ്യാഴാഴ്ച 4.20 ശതമാനം ഇടിഞ്ഞ് 6,257.55 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 4,500 കോടി രൂപയുടെ ഒറ്റത്തവണ വരുമാനത്തില്‍ നിന്ന് നേട്ടമുണ്ടാക്കി. എസ്‌ബിഐയുടെ അറ്റാദായം 5,196.22 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 5,583.36 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തില്‍ ഇത് 4,574.16 കോടി രൂപയായിരുന്നു.