സ്ത്രീകളോട് സെക്സ് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുവാൻ പേടിയാണ്, അതിന് ഒരു വഴി തേടിയ 35കാരന് കിട്ടിയ മറുപടി ആചര്യപ്പെടുത്തുന്നത്!

Life

ഈ  കാലഘട്ടത്തിൽ ഹുക്കപ്പ്, അല്ലെങ്കിൽ ഒറ്റരാത്രിയ്ക്ക് വേണ്ടിയുള്ള ബന്ധം, അല്ലെങ്കിൽ സെക്സിന് വേണ്ടിയുള്ള ബന്ധം എന്നിവയെല്ലാം സർവ്വ സാധാരണമാണല്ലോ. സൗഹൃദവലയത്തിൽ നിന്ന് എനിക്കൊപ്പം സെക്സ് ചെയ്യാൻ താൽപര്യമുള്ള പെൺകുട്ടിയെ എങ്ങനെ തിരിച്ചറിയാം, അത് ഞാൻ എങ്ങനെ ചോദിച്ചുമനസ്സിലാക്കാം?. ഞാൻ പെൺകുട്ടിയോട് തുറന്നു ചോദിച്ചാൽ അവർ അസ്വസ്ഥയാകുമോ, സൗഹൃദംപോലും ഉപേക്ഷിക്കുമോ, എനിക്കെതിരെ പരാതിപ്പെടുമോ, എന്നെല്ലാം ഞാൻ പേടിക്കുന്നു. 35 വയസുള്ള യുവാവാണ് ഞാൻ.

ഒരാൾ പ്രണയത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങളിൽ  ഏർപ്പെടുന്നത് പലകാരണങ്ങൾ കൊണ്ടാകാം. സാങ്കേതികവിദ്യയുടെ വളർച്ച, മാധ്യമ സ്വാധീനം അല്ലെങ്കിൽ അശ്ലീല വീഡിയോകളും മറ്റും എളുപ്പത്തിൽ ലഭ്യമാകുന്നത്, പ്രണയത്തിന് പുറത്തുള്ള ലൈംഗികത രസകരവും ട്രെൻഡിയുമായുള്ള ചിത്രീകരണം, ലൈംഗിക പങ്കാളികളുടെ എണ്ണത്തെ കുറിച്ച് സമപ്രായക്കാർ പരസ്യമായി വീമ്പിളക്കുന്നത് വഴി ഉണ്ടാകുന്ന സമ്മർദ്ദം, ലൈംഗികത തുറന്ന് പ്രകടിപ്പിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് കരുതുകയും ചെയ്യുന്ന മാറുന്ന  സംസ്കാരം എന്നിങ്ങനെയാകാം കാരണങ്ങൾ. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ്, പ്രണയേതര ലൈംഗിക ബന്ധം തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ കാരണങ്ങൾ സ്വയം വിലയിരുത്തണം, ഒപ്പം നിങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പങ്കാളിയോട് സത്യസന്ധത പുലർത്തുകയും വേണം.

Life
Life

സ്വന്തം ലൈംഗിക സുഖത്തിന് വേണ്ടി ഈ വ്യക്തിക്ക് ലൈംഗികതയുടെ ആനന്ദത്തിൽ താൽപ്പര്യമുണ്ട്, വൈകാരിക ബന്ധങ്ങളുടെ ഉത്തരവാദിത്തമില്ലാതെ അവരുടെ ലൈംഗികത സ്വതന്ത്രമായി ആസ്വദിക്കുന്നു. പങ്കാളിയുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നുമില്ല, പരിശുദ്ധ പ്രണയവുമല്ല എന്നതാണ് ഈ ബന്ധത്തിന്റെ ആകെ ഫലം. വെറും സുഹൃത്തുക്കൾ അല്ലെങ്കിൽ ലൈംഗിക സുഖത്തിന് വേണ്ടിയുള്ള ബന്ധം മാത്രം.

ഈ വ്യക്തികൾ അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. ഒരു പങ്കാളിയെ പ്രീതിപ്പെടുത്തുന്നതിനോ അല്ലെങ്കിൽ‌ ചങ്ങാതിമാരുമായി ചേരുന്നതിനോ തങ്ങളും ഇങ്ങനെ ഒരു മാർഗം തെരഞ്ഞെടുക്കേണ്ടതുണ്ടെന്ന് തോന്നാം. അവർ‌ ഒരു ഉപകാരമെന്ന നിലയിലോ അല്ലെങ്കിൽ‌ ലൈംഗിക ബന്ധത്തിലൂടെ പ്രതികാരം ചെയ്യാൻ‌ ശ്രമിക്കുകയോ ചെയ്‌തേക്കാം. തീരുമാനമെടുക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയിൽ,വ്യക്തിയെ കബളിപ്പിക്കുകയോ നിർബന്ധിക്കുകയോ മദ്യത്തിന്റെ സ്വാധീനത്തിൽ സെക്സിൽ ഏർപ്പെടുകയോ, ചെയ്യുക. പ്രണയത്തിന് പുറത്തുള്ള ലൈംഗിക ബന്ധം ഇവർ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരിക്കില്ല.

couple bed
couple bed

റിലേഷണൽ  ചിലപ്പോഴെങ്കിലും ഇത്തരം ലൈംഗിക ബന്ധങ്ങൾ ഒരു പ്രണയബന്ധത്തിന് വഴി തുറന്നേക്കാം. (ഹോളിവുഡ് സിനിമകളായ Friends With Benefits, No Strings Attached). പങ്കാളിയുമായി സെക്സിലേർപ്പെടുന്നത് തങ്ങൾക്കിടയിലെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരാൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുമുണ്ട്.

ഒരു പെൺകുട്ടിയുമായി കാഷ്വൽ സെക്ഷ്വൽ റിലേഷൻഷിപ്പിന് മുൻകൈയെടുക്കുക എന്നത് നിങ്ങള്‍ പറഞ്ഞതുപോലെ വലിയ വെല്ലുവിളി നിറഞ്ഞതുതന്നെയാണ്. നേരിട്ട് വിഷയം ഉന്നയിക്കുക എന്നത് പലപ്പോഴും അസുഖകരമായി തോന്നിയേക്കാം. നമ്മുടെ സമൂഹത്തിൽ സെക്സിനെകുറിച്ച് തുറന്നുപറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ വിഷയമാണ്. പ്രത്യേകിച്ച്, ലൈംഗിക ആനന്ദത്തെക്കാളുപരി വൈകാരികമായ അടുപ്പമാണ് സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ന സങ്കൽപം  നിലനിൽക്കുമ്പോൾ.

couple-kissing-in-bed
couple-kissing-in-bed

അതുപോലെ, പുരുഷന്മാർക്ക് അവരുടെ ആശങ്കകളോ ഉത്കണ്ഠകളോ പ്രകടിപ്പിക്കുന്നതും ബുദ്ധിമുട്ടാണ്, കാരണം അവർ ലൈംഗിക വൈദഗ്ധ്യമുള്ളവരും വൈകാരിക ബന്ധത്തെക്കാൾ ലൈംഗികതയ്ക്ക് മുൻഗണന നൽകുന്നവരുമാണെന്നാണ് പൊതുവെയുള്ള സങ്കൽപം. നമ്മുടെ സമൂഹം ഇരട്ടത്താപ്പുകളാൽ നിറഞ്ഞതാണ്- സ്ത്രീകൾ സാധാരണ ലൈംഗികതയിൽ ലജ്ജ ഉള്ളവരാണ്, സ്ത്രീകൾ ഗർഭനിരോധനത്തിന്റെയും സുരക്ഷയുടെയും ഭാരം വഹിക്കണം, പല ലൈംഗിക ബന്ധങ്ങളും സ്ത്രീയുടെ സന്തോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, ഇത് രതിമൂർച്ഛയെ അകലെ നിർത്തുന്നു. ഈ ഘടകങ്ങൾ ഒരു പെൺകുട്ടിക്ക് നിർഭയമായും പരസ്യമായും ഒരു കാഷ്വൽ സെക്സ് റിലേഷൻ പിന്തുടരുന്നത് ബുദ്ധിമുട്ടാക്കും.

Related posts