ഗോസിപ്പുകള്‍ എല്ലാ മേഖലയിലും സാധാരമാണ്. എന്നാൽ സിനിമയില്‍ ഇത് സര്‍വ്വ സാധാരണമാണ്. സിനിമപ്രേമികളുടെ ഇഷ്ടതാരമായ ഇല്യാന ഡിക്രൂസിനെ കുറിച്ചും ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. ഇല്യാന ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്നെ കുറിച്ച് വന്ന ഗോസിപ്പുകളെ കുറിച്ച് പറയുകയായിരുന്നു. ഒരുപാട് വ്യാജ വാര്‍ത്തകളുടെ ഇരയായിട്ടുണ്ട് താൻ എന്ന് ഇല്യാന ഡിക്യൂസ് പറയുന്നു. ഇല്യാന 2018 മുതല്‍ ആന്‍ഡ്രു നീബണ്‍ എന്ന ഫോട്ടോഗ്രാഫറുമായി പ്രണയത്തിലായിരുന്നു. ആ സമയത്ത് വന്ന വാർത്തകൾ ഇല്യാന ഗര്‍ഭിണിയാണെന്ന് ആയിരുന്നു. പിന്നീട് വന്ന ഗോസിപ്പ് താരം ഗര്‍ഭച്ഛിദ്രം നടത്തി എന്നായിരുന്നു.
തുടർന്ന് താരം സോഷ്യൽ മീഡിയയിലൂടെ ആദ്യ കുഞ്ഞിനെ കാത്തിരിയ്ക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ കൈവിട്ടു പോവാന്‍ തുടങ്ങിയപ്പോഴാണ് പ്രതികരിച്ചത് എന്ന് ഇല്യാന പറഞ്ഞു. ട്വിറ്ററിലൂടെയാണ് താൻ ഗര്‍ഭിണിയല്ല എന്ന് ഇല്യാന വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ പടച്ചു വിടുന്നത് വളരെ ദുഖകരമാണ്. വിചിത്രമായി തോന്നുന്നു എന്നും ഇല്യാന പറഞ്ഞു. മറ്റൊരിക്കൽ വന്ന ഗോസിപ്പ് ഞാന്‍ ആത്മഹത്യ ചെയ്തു എന്നാണ്. അതും ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നല്ല, ആത്മഹത്യ ചെയ്തു എന്നായിരുന്നു. ഖേദകരം എന്ന് അല്ലാതെ എന്ത് പറയാനാണ്. ഞാന്‍ ആത്മഹത്യ ചെയ്തു, എന്നിട്ട് രക്ഷപ്പെട്ടു. എന്റെ വേലക്കാരി വാര്‍ത്ത സ്ഥിരീകരിച്ചു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. എനിക്ക് വേലക്കാരിയുമില്ല, ആത്മഹത്യ ചെയ്തിട്ടുമില്ല എന്നും ഇല്യാന വ്യക്തമാക്കി. ഇല്യാന തന്റെ കാമുകന്‍ ആന്‍ഡ്രു നീബണുമായി 2020 ല്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത സത്യമാണ്.
ഇല്യാന ഡിക്രൂസ് വളരെ സെലക്റ്റീവ് ആയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. മോഡല്‍ ആയിരുന്ന ഇല്യാന അഭിനയത്തിലേക്ക് കടന്നത് ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. താരത്തിന്റെ നന്‍പന്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇല്യാനയുടെ കരിയര്‍ മാറി മറിഞ്ഞത് ബര്‍ഫി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയപ്പോഴാണ്. പിന്നീട് താരം ഹിന്ദിയില്‍ സജീവമാവുകയായിരുന്നു. നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത് അണ്‍ഫെയര്‍ ആന്റ് ലവ്‌ലി എന്ന ചിത്രത്തിലാണ്. ഇപ്പോൾ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.