ആരോഗ്യകരമായ ശരീര സംരക്ഷണത്തിന് ഏറ്റവും ആവശ്യകമായ ഒന്നാണ് ഒരു നല്ല ഉറക്കം എന്നത്. എല്ലാ രാത്രിയിലും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങുവാന്‍ സാധിക്കുക എന്നത് എല്ലായ്പ്പോഴും ഒരുപോലെ സാധ്യമാകുന്ന ഒരു കാര്യമല്ല. ജീവിത തിരക്കുകളിലെ സമയക്കുറവുകള്‍ കൊണ്ടും മറ്റ് പല പ്രശ്നങ്ങള്‍ കൊണ്ടുമെല്ലാം നമ്മുടെ ശരീരത്തില്‍ ഉറക്കം കുറയാനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഉറക്കമില്ലായ്മയുടെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാനായി ഇന്ന് നമുക്ക് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ചില പാനീയങ്ങള്‍ ഏതൊക്കെകയെന്നു നോക്കാം. ചെറി പഴങ്ങള്‍ ഉറക്കത്തെ സഹായിക്കുന്നതിന്റെ പ്രധാന കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന ധാതു ഘടകമാണ്.
ശരീരത്തില്‍ മെലറ്റോണിന്‍ എന്ന ഹോര്‍മോണിനെ കൂടുതലായി ഉല്പാദിപ്പിക്കാന്‍ കഴിവുള്ള അമിനോ ആസിഡുകളാണ് ട്രിപ്റ്റോഫാന്‍. ദിവസവും 2 കപ്പ് (480 മില്ലി) ചെറി ജ്യൂസ് തുടര്‍ച്ചയായി രണ്ട് ആഴ്ച കുടിച്ചത് വഴി ഇവരുടെ ഉറക്കസമയം 84 മിനിറ്റ് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. പ്രതിദിനം 2 കപ്പ് (480 മില്ലി) ചെറി ജ്യൂസ് കുടിക്കുന്നത് യാതൊരു തരത്തിലും നിങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുകയില്ല. കച്ച ഒരു ഔഷധസസ്യം, അലങ്കാര സസ്യം എന്നീ നിലകളില്‍ നിലകൊള്ളുന്ന ഒന്നാണ് ജമന്തി. ചമോമൈല്‍ പൂക്കള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചുണ്ടാകുന്ന ചായ ഏറെ നല്ലതാണ്.
തുടര്‍ച്ചയായി 28 ദിവസം 400 മില്ലിഗ്രാം ചമോമൈല്‍ സത്തകള്‍ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം ഏറ്റവും സുരക്ഷിതമായി മെച്ചപ്പെടുത്തിയെന്ന് കണ്ടെത്തി. വീട്ടില്‍ ചമോമൈല്‍ ചായ ഉണ്ടാക്കാനായി 1 കപ്പ് (237 മില്ലി) വെള്ളം തിളപ്പിച്ചെടുക്കുക. ഇതിലേക്ക് 4 ടേബിള്‍സ്പൂണ്‍ (ഉണക്കിയതാണെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ മതിയാവും) ചമോമൈല്‍ പൂക്കള്‍ ചേര്‍ക്കുക. പുഷ്പങ്ങളിലെ പോഷകഗുണങ്ങള്‍ ചായയിലേക്ക് മുഴുവനായും അലിഞ്ഞു ചേരാന്‍ കുറഞ്ഞത് 5 മിനിറ്റ് കാത്തിരിക്കാം. അശ്വഗന്ധയുടെ വേരുകള്‍, ഫലങ്ങള്‍, ഇലകള്‍ എന്നിവയെല്ലാം ഔഷധഗുണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചൂടുള്ള പാലില്‍ അശ്വഗന്ധ, ഏലം, കറുവപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്നതു ഉപയോഗിക്കുന്നത് മൂലം നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകും.
ആയുര്‍വേദത്തില്‍ ഉറക്കമില്ലായ്മയ്ക്കുള്ള പരമ്പരാഗത പരിഹാരമാണ് ഈ വിദ്യ. അശ്വഗന്ധ ചായ മിക്കവര്‍ക്കും സുരക്ഷിതമാണെങ്കില്‍ കൂടി ചിലയാളുകള്‍ സ്വയം ജാഗ്രത പാലിക്കേണ്ടതുണ്ട്. രോഗപ്രതിരോധക ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ അല്ലെങ്കില്‍ മുലയൂട്ടുന്ന അമ്മമാര്‍, രക്തസമ്മര്‍ദ്ദം ഉള്ളയാളുകള്‍, തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്ന ആളുകള്‍ എന്നിവരെല്ലാം ഇത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ മാത്രം ഉപയോഗിക്കേണ്ടതുണ്ട്. നാട്ടുവൈദ്യങ്ങളില്‍ പുതിന വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ്. ഇതുപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന ചായയില്‍ ആന്‍റിവൈറല്‍, ആന്റിമൈക്രോബയല്‍, അലര്‍ജി വിരുദ്ധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ദഹനക്കേട്, മലബന്ധം, തുടങ്ങിയ ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ (ജി.ഐ) അവസ്ഥകളെ നേരിടാന്‍ പുതിന മികച്ച രീതിയില്‍ സഹായിക്കും. പുതിനയില ചായ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. 2 കപ്പ് (480 മില്ലി) വെള്ളം തിളപ്പിച്ചെടുത്ത് ഇതിലേക്ക് ഒരു പിടി പുതിന ഇലകള്‍ ചേര്‍ക്കുക. നിങ്ങളുടെ ചായയ്ക്ക് എത്ര കടുപ്പം വേണമെന്നതിനെ അനുസരിച്ച് നിങ്ങള്‍ക്ക് ഇലകളുടെ അളവിനെ ക്രമീകരിക്കാന്‍ കഴിയും. കുറഞ്ഞത് 5 മിനിറ്റെങ്കിലും ഇലകള്‍ ചൂടുവെള്ളത്തില്‍ കിടക്കട്ടെ. പുതിന ചായ പൊതുവെ ഏറ്റവും സുരക്ഷിതമായ ഒന്നാണ്.
എന്നാല്‍ നിങ്ങള്‍ എതെങ്കിലും മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍, പുതിന ചായകള്‍ ശീലമാക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറെ സമീപിച്ച് നിര്‍ദ്ദേശം ആരായേണ്ടതാണ്. അതുപോലെ തന്നെ പാലില്‍ ട്രിപ്റ്റോഫാന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാലാണ് ഇത് ഉറക്കത്തെ സഹായിക്കുന്നത്. ടക്കുന്നതിന് മുന്‍പായി ഒരു ഗ്ലാസ് ചൂടു പാല്‍ കഴിക്കുന്നത് വിശ്രമിക്കാനായി നിങ്ങളുടെ ശരീരത്തെ ഒരുക്കുന്നതിനുള്ള ഒരു ആചാരമായി കണക്കാക്കാം. നിങ്ങള്‍ പാലിനോട് അലര്‍ജിയില്ലാത്ത ഒരാളാണെങ്കില്‍, മികച്ച ഉറക്കസമയം ലഭ്യമാക്കാനായി ഈ വിദ്യ തിരഞ്ഞെടുന്നതില്‍ ഒരു ദോഷവുമില്ല.