10 ലക്ഷം രൂപ കയ്യിൽ ഉണ്ടോ എങ്കിൽ ഇരുനില ബാത്ത് അറ്റാച്ചഡ് മൂന്ന് ബെഡ്ഡ്‌റൂം വീട് പണിയാം

new-house

വളരെ കുറഞ്ഞ ഒരു  ബഡ്ജറ്റിൽ ഒരു ഇരുനില വീട്. അതും എല്ലാവിധ ഫെസിലിറ്റിയോടും കൂടി, അത്തരത്തിലുള്ള ഒരു വീടിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. കൃത്യമായ പ്ലാനിങ്ങിൽ നിർമിക്കുകയാണെങ്കിൽ ഏതൊരാൾക്കും സ്വന്തം ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഒരു നല്ല വീട് പണിയാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീട്.വെറും 1036 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന് അറ്റാച്ഡ് ബാത്റൂം അടങ്ങിയ മൂന്ന് ബെഡ്റൂമുകൾ നൽകിയിട്ടുണ്ട്. വളരെയധികം ലക്ഷ്വറി ആക്കാതെ എന്നാൽ ഏതൊരു സാധാരണക്കാരനും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ രൂപകല്പന ചെയ്തിട്ടുള്ളത്.ഇത്തരത്തിൽ ഒരു വീട് നിങ്ങൾ വക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീടിന് ആവശ്യമായ ഒരു സ്വിച്ച് തിരഞ്ഞെടുക്കുമ്പോൾ പോലും നല്ല ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എന്നാൽ മാത്രമാണ് കുറഞ്ഞ ബഡ്ജറ്റിൽ ഒരു ഇരുനില വീട് പണിയാൻ സാധിക്കുകയുള്ളൂ.

house
house

ഈ പ്ലാൻ നോക്കുകയാണെങ്കിൽ വീടിന്റെ മുൻവശത്ത് ഒരു കാർ പാർക്ക് ചെയ്യാവുന്ന രീതിയിൽ ഒരു കാർപോർച്ച്, അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ സിറ്റൗട്ട്,ഇവിടെ നിന്നും നേരെ ലിവിങ് ഏരിയയിലേക്കാണ് പ്രവേശിക്കുക,ലിവിങ് റൂമിൽ തന്നെ സോഫാ സെറ്റ് അതുപോലെ ഡൈനിങ് ടേബിൾ എന്നിവ അറേഞ്ച് ചെയ്യാവുന്നതാണ്, നല്ല പ്രകാശം ലഭിക്കുന്നതിനായി രണ്ടു ജനാലകൾ ആണ് സെറ്റ് ചെയ്തിട്ടുള്ളത്, ലിവിങ് ഏരിയയിൽ തന്നെ ടിവി യൂണിറ്റ് വയ്ക്കുന്നതിനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.ഇവിടെ നിന്നുതന്നെ കിച്ചണിലേക്ക് പ്രവേശിക്കാവുന്നതാണ്, ത്രീ ബൈ ത്രി വലിപ്പത്തിലാണ് കിച്ചൻ അറേഞ്ച് ചെയ്തിട്ടുള്ളത്,ഇവിടെ നിന്ന് പുറത്തോട്ട് ഒരു വാതിലും സെറ്റ് ചെയ്തിട്ടുണ്ട്.താഴെയുള്ള ബെഡ്റൂം ത്രീ ബൈ ത്രീ അളവിലാണ് നൽകിയിട്ടുള്ളത്. എന്നാൽ നല്ല പ്രൈവസി കിട്ടുന്ന രീതിയിലാണ് ബെഡ്റൂം സെറ്റ് ചെയ്തിട്ടുള്ളത്. ബാത്റൂം അറ്റാച്ഡ് ആണ് .ഒരു ക്വീൻ സൈസ് ബെഡ് വാർഡോബ് എന്നിവ സെറ്റ് ചെയ്യാവുന്ന രീതിയിലാണ് ബെഡ്റൂം. അതുപോലെ വെളിച്ചം ലഭിക്കുന്നതിന് ജനാലകളും സെറ്റ് ചെയ്തിട്ടുണ്ട്.

house...
house…

ലിവിങ് ഏരിയയിൽ നിന്നു തന്നെയാണ് സ്റ്റെയർകേസ് ആരംഭിക്കുന്നത്. സ്റ്റെയർകേസിനു താഴെയായി ഒരു വാഷ്ബേസ് ഏരിയ നൽകിയിട്ടുണ്ട്.മുകളിലത്തെ ബെഡ്റൂമുകൾ എടുത്താൽ ഇവിടെയും രണ്ടു ബെഡ്റൂമുകൾ പത്തടി നീളം 10 അടി വീതി എന്ന കണക്കിലാണ് വെച്ചിട്ടുള്ളത്. ബാത്രൂം അറ്റാച്ഡ് ആണ്.നല്ല വെളിച്ചം ലഭിക്കുന്നതിനായി ജനാലകൾ നൽകിയിട്ടുണ്ട്.ഇതുകൂടാതെ ഇവിടെ ചെറിയ ഒരു ലിവിങ് ഏരിയയും കൊടുത്തിട്ടുണ്ട്. പോർച്ചിന് മുകളിലായി ഒരു ബാൽക്കണി സെറ്റ് ചെയ്യാവുന്നതാണ്. നല്ല രീതിയിൽ പ്രകാശവും കാറ്റും ലഭിക്കുന്ന രീതിയിലാണ് പ്ലാൻ മുഴുവനായി സെറ്റ് ചെയ്തിട്ടുള്ളത്.മിനിമം 10 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമ്മിക്കാവുന്ന ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.പ്ലാൻ ലഭിക്കുന്നതിനായി കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു

Related posts