പെട്ടെന്നൊരു ദിവസം ആര്‍ത്തവം അപ്രത്യക്ഷമായാല്‍!

P.time

സ്ത്രീകളെ സംബന്ധിച്ചു ആർത്തവം അവർക്ക്  വളരെ പ്രാധാന്യമുള്ള ഒന്നാണ്. അത് കൊണ്ട് തന്നെ സ്ത്രീ ശരീരം പ്രത്യുല്‍പാദനമെന്ന പ്രക്രിയയ്ക്ക് തയ്യാറായെന്നതാണ് ആദ്യ ആര്‍ത്തവം നല്‍കുന്ന സൂചന. ആര്‍ത്തവം നിലയ്ക്കുന്നത്, അതായത് മെനോപോസ് ഒരു സ്ത്രീയുടെ പ്രത്യുല്‍പാദന ചക്രത്തിന്റെ അവസാനവുമാണ്. എന്നാല്‍ ആര്‍ത്തവത്തെ കേവലം ഇതു മാത്രമായി ബന്ധപ്പെടുത്തേണ്ടതില്ല. പൊതുവേ ബിപി, പ്രമേഹം, ഇസിജി തുടങ്ങിയവ ആരോഗ്യപരിശോധനകളായി എടുക്കുന്നതു പോലെ തന്നെ ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തിന്റെ ആരോഗ്യ സൂചനയായി എടുക്കാം. ഇതില്‍ ആര്‍ത്തവത്തിന്റെ രക്തമാണ് സൂചികയായി എടുക്കുന്നത്.

Woman
Woman

ആര്‍ത്തവ രക്തത്തില്‍ ക്ലോട്ടുകള്‍ അഥവാ കട്ടി പിടിച്ച രീതിയിലെ രക്തം സാധാരണയാണ്. പല ആകൃതിയിലുമുള്ള ഇത്തരം ക്ലോട്ടുകള്‍ സാധാരണ ആര്‍ത്തവ രക്തസ്രാവം കൂടുതലുള്ള ദിവസങ്ങളിലാണ് ഉണ്ടാകുക. യൂട്രസ് ലൈനിംഗിന്റെ പാളികളാണ് ഇത്തരത്തില്‍ വരുന്നത്. എന്നാല്‍ ഇത്തരം ക്ലോട്ടുകള്‍ കൂടുതലെങ്കില്‍, ഇവയുടെ വലിപ്പം കൂടുതലെങ്കില്‍, അതായത് ഇത് ക്വാര്‍ട്ടര്‍ സൈസിനേക്കാള്‍ വലുതെങ്കില്‍ ശ്രദ്ധ വേണം. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമാകാം, അല്ലെങ്കില്‍ ഇന്‍ഫെക്ഷനോ അബോര്‍ഷനോ കാരണവുമാകാം. അടുപ്പിച്ച്‌ ആര്‍ത്തവ സമയത്ത് ഇത്തരം പരിധിയില്‍ കവിഞ്ഞ ബ്ലഡ് ക്ലോട്ടുകളെങ്കില്‍ ഇത് ശ്രദ്ധ വേണം.

menses
menses

ആര്‍ത്തവ രക്തത്തില്‍ ക്ലോട്ടുകള്‍ അഥവാ കട്ടി പിടിച്ച രീതിയിലെ രക്തം സാധാരണയാണ്. പല ആകൃതിയിലുമുള്ള ഇത്തരം ക്ലോട്ടുകള്‍ സാധാരണ ആര്‍ത്തവ രക്തസ്രാവം കൂടുതലുള്ള ദിവസങ്ങളിലാണ് ഉണ്ടാകുക. യൂട്രസ് ലൈനിംഗിന്റെ പാളികളാണ് ഇത്തരത്തില്‍ വരുന്നത്. എന്നാല്‍ ഇത്തരം ക്ലോട്ടുകള്‍ കൂടുതലെങ്കില്‍, ഇവയുടെ വലിപ്പം കൂടുതലെങ്കില്‍, അതായത് ഇത് ക്വാര്‍ട്ടര്‍ സൈസിനേക്കാള്‍ വലുതെങ്കില്‍ ശ്രദ്ധ വേണം. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമാകാം, അല്ലെങ്കില്‍ ഇന്‍ഫെക്ഷനോ അബോര്‍ഷനോ കാരണവുമാകാം. അടുപ്പിച്ച്‌ ആര്‍ത്തവ സമയത്ത് ഇത്തരം പരിധിയില്‍ കവിഞ്ഞ ബ്ലഡ് ക്ലോട്ടുകളെങ്കില്‍ ഇത് ശ്രദ്ധ വേണം.സ്‌പോട്ടിംഗ് പോലെയുള്ള ആര്‍ത്തവമെങ്കിലും ശ്രദ്ധ വേണം.

pad.new
pad.new

പ്രത്യേകിച്ചും ഇത് കൂടുതലെങ്കില്‍, സ്‌പോട്ടിംഗ് പോലെയാണെങ്കിലും കൂടുതല്‍ അളവില്‍ അടുപ്പിച്ച്‌ ഇതേ രീതിയിലെ ആര്‍ത്തവമെങ്കില്‍ ഇതിന് കാരണങ്ങള്‍ പലതാണ്.ആര്‍ത്തവം പെട്ടെന്ന് അപ്രത്യക്ഷമായാല്‍ ഇതിന് കാരണമുണ്ട്. ഇത് മെനോപോസല്ലെങ്കില്‍ പ്രത്യേകിച്ചും. ഇത് തൈറോയ്ഡ് പ്രശ്‌നം കാരണമാകം, സ്‌ട്രെസ് കാരണമാകാം. പെട്ടെന്ന് തടി കൂടുന്നതും കുറയുന്നതും കാരണമാകാം. പെരിമെനോപോസ്, മുലയൂട്ടല്‍ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ടാകും. ഇതിന് ഹോര്‍മോണ്‍ കാരണങ്ങളുണ്ടാകും. കാരണം ഹോര്‍മോണ്‍ പ്രക്രിയകളാണ് ആര്‍ത്തവത്തിനു പുറകില്‍. ഇതിനുണ്ടാകുന്ന വ്യത്യാസങ്ങളും ഇതിന് കാരണമാകാറുണ്ട്.

Related posts