ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് ലൈംഗികത അഥവാ ലൈംഗികത്വം. സാമൂഹികവും ജനതികപരവും മാനസികവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ് ലൈംഗികത.
ലിംഗപരമായ വ്യത്യസ്‌തകൾ, മറ്റൊരാളോട് തോന്നുന്ന ആകർഷണം, അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ (സ്നേഹം), ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ശൃംഗാരം, സ്പർശനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിസ്‌ഭുരണമായി ലൈംഗികബന്ധം നടക്കുന്നു. ലൈംഗിക ബന്ധം ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാല്‍ ലൈംഗിക ബന്ധം ജീവനു ഭീഷണയാണോ എന്നു സംശയം തോന്നുന്ന തരത്തില്‍ ചില പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ലൈംഗികബന്ധത്തില്‍ പെട്ടന്നുള്ള ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.സഡന്‍ കാര്‍ഡിയാക്ക് അറസ്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്.
ജേണല്‍ ഓഫ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയാക്ക് റിപ്പോര്‍ട്ട് പ്രകാരം ലൈംഗിക ബന്ധത്തിനിടയില്‍ ഉള്ള മരണസാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. 4500 ഹൃദയാഘാത മരണ കേസുകള്‍ പഠന വിധയമാക്കിയതില്‍ 34 എണ്ണമാണു ലൈംഗിക ബന്ധത്തിനിടയിലെ ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. ഇതില്‍ തന്നെ 34 എണ്ണത്തില്‍ 32 എണ്ണവും പുരുഷന്മാര്‍ക്കാണ് എന്നു പറയുന്നു. സെക്‌സിനിടയില്‍ ഹൃദയാഘാതം വന്നു മരിക്കാനുള്ള സാധ്യത പുരുഷന് ഒരു ശതമാനമാണെങ്കില്‍ സ്ത്രീകള്‍ക്ക് ഇത് 0.1 ശതമാനമാണ് എന്നും ഇവര്‍ പറയുന്നു