വാഴയിലയിൽ ഇഡ്ഡലി വിളമ്പി ഇഡ്ഡലി‌പാട്ടി ഇഡ്ഡലിയുടെ വിലയെത്രയെന്നു കേട്ടാൽ നിങ്ങൾ ഞെട്ടും.

ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്നൊരു മുത്തശ്ശിയുണ്ട്. കോയമ്പത്തൂരിലെ വടിവേലപാള എന്ന സ്ഥലത്ത് പതിറ്റാണ്ടുകളായി കട നടത്തുന്ന ഇഡ്ഡലി പാട്ടി എന്ന് വിളിക്കപ്പെടുന്ന എൺപത്തഞ്ചുകാരി കമല അമ്മയെ പരിചയപ്പെടാം.

കുടിയേറ്റക്കാരായ തൊഴിലാളിക്കായി പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയതാണ് ഈ ഇഡ്ഡലി കട. അരിക്കും ഉഴുന്നിനുമെല്ലാം വിലകൂടിയിട്ടും ഇന്നും ഇഡ്ഡലിപ്പാട്ടിയുടെ കടയിൽ ഇഡ്ഡലിക്ക് വില ഒരു രൂപ തന്നെയാണ്. 35 40 കൊല്ലം മുൻപ് ഭർത്താവിനൊപ്പം അൻപത് പൈസയ്ക്ക് ഇഡ്ഡലി വിറ്റുകൊണ്ടാണ് ഈ സംരംഭം ആരംഭിച്ചത്.ഇഡ്ഡലിക്ക് കൂട്ടായി സാമ്പാറും പലതരം ചമ്മന്തികളും ഇവിടെ ലഭ്യമാണ്.

ദിവസം അഞ്ഞൂറു മുതൽ അറുന്നൂറു വരെ ഇഡ്ഡലികൾ ഉണ്ടാക്കുന്ന മുത്തശ്ശിക്ക് ഇപ്പോൾ ഏകദേശം എൺപത്തിയഞ്ചു വയസ്സ് പ്രായം വരും.കോവിഡ് കാലത്തും ഇഡ്ഡലി പാർസൽ സേവനങ്ങൾ ഇവിടെ ഉണ്ടായിരുന്നു. എന്തിനേറെ പറയുന്നു അന്യസംസഥാന തൊഴിലാളിക്കായി ഇഡ്ഡലി പാട്ടി വാഴയിലയിൽ വിളമ്പുന്ന സ്നേഹം ഇന്ന് ആനന്ദ് മഹീന്ദ്രയുൾപ്പടെ പലർക്കും പ്രചോദനമായി മാറിയിരിക്കുവാണ്.

Related posts