ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് കഴുകൻ. ആസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു.ജന്തുലോകത്തിലെ മറ്റുജീവികൾക്ക് ഇടയിൽ ഏറ്റവും ശക്തമാണ് കഴുകൻ കണ്ണ്. കാഴ്ചശക്തി ശരാശരി മനുഷ്യനേക്കാൾ 4 മുതൽ 8 മടങ്ങ് ശക്തമാണെന്ന് കണക്കാക്കുന്നു.
ഇരയെ ആക്രമിക്കാൻ കഴുകൻ ആകാശത്ത് നിന്ന് ഇറങ്ങുമ്പോൾ, സമീപനത്തിലും ആക്രമണത്തിലും ഉടനീളം കൃത്യമായ ഫോക്കസും ധാരണയും നിലനിർത്തുന്നതിന് കണ്ണുകളിലെ പേശികൾ തുടർച്ചയായി നേത്രഗോളങ്ങളുടെ വക്രത ക്രമീകരിക്കുന്നു.
അമേരിക്കയിലെ പെൻസിൽവാനിയയിൽ കഴുകന്മാരെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് നഗരവാസികൾ.നൂറുക്കണക്കിന് കഴുകന്മാരാണ് ഇവിടേക്ക് പറന്നിറങ്ങിയത്. ഒരു മരക്കൊമ്പിൽ മാത്രം നൂറുകണക്കിന് പക്ഷികളാണ് തമ്പടിച്ചിരുന്നത്. നിരവധി വീടുകളുടെ മേൽക്കൂരകൾ കൊത്തിയും കേടുപാടുകൾ വരുത്തിയും ഇവ നശിപ്പിച്ചു.
പക്ഷികളുടെ വിസർജ്യവും ഛർദ്ദിലും ആളുകൾക്കിടയിൽ രോഗഭീതി ഉണ്ടാക്കിയിട്ടുണ്ട്. ഇവയുടെ ഛർദ്ദിൽ വന്നുവീഴുന്ന ഇടങ്ങളിൽ ‘ഒരായിരം ശവങ്ങൾ പുഴുത്തു നാറുന്ന’ ദുർഗന്ധമാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികളിൽ ചിലർ പറയുന്നു. കഴുകന്മാരുടെ ഛർദിൽ ലോഹങ്ങളിൽ തുരുമ്പുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
പാത്രം മുട്ടിച്ച് ശബ്ദമുണ്ടാക്കിയും കല്ലെറിഞ്ഞും വെടിയൊച്ച കേൾപ്പിച്ചുമെല്ലാം കഴുകന്മാരെ ഓടിച്ചുവിടാനുള്ള പരിശ്രമത്തിലാണ് നഗരവാസികൾ. സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന പക്ഷികളായതിനാൽ ഇവയെ കൊല്ലാനും നിർവാഹമില്ല. പക്ഷികൾ കാരണം ഇതുവരെ നൂറുക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഈ ചെറുപട്ടണത്തിന് ഉണ്ടായിരിക്കുന്നത്.