ഹൃദയം ഷൂട്ടിങ് അവസാനിച്ചു , ഇനി ബിഗ് സ്‌ക്രീനിലേക്കുള്ള കാത്തിരിപ്പ് !

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം അവസാനിച്ചു എന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.

ഈ ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പഠിച്ച കോളേജിൽ വച്ചാണ് ചിത്രത്തിന്റെ പകുതിയും ചിത്രീകരണം നടന്നത് .

Pranav Mohanlal, Kalyani Priyadarshan to star in Vineeth Sreenivasan's Hridayam | Indiansapidnews.com
അജു വർഗ്ഗീസ് ,വിജയരാഘവൻ, അരുൺ കുര്യൻ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് വിശാഖ് സുബ്രമണ്യം ആണ്. നോബിൾ ബാബു തോമസ് ആണ് സഹനിർമാണം നിർവഹിച്ചിരിക്കുന്നത്. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

Related posts