ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റർ വൈറലാകുന്നു!

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനേയും കല്യാണി പ്രിയദർശനെയും ദര്‍ശന രാജേന്ദ്രനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടൻ മോഹൻലാൽ ഇന്ന് പ്രണവിന്‍റെ ജന്മദിനം പ്രമാണിച്ച് പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. അടുത്തിടെ സോഷ്യൽമീഡിയയിൽ കല്യാണിയുടെയും ദര്‍ശനയുടേയും ക്യാരക്ടര്‍ പോസ്റ്റുകള്‍ പുറത്തുവിടുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്ററും വൈറലായിരിക്കുകയാണ്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമ നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസനും പ്രണവും ആദ്യമായാണ് ഒരുമിക്കുന്നത്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് നായകനാകുന്ന ചിത്രം കൂടിയാണ് ഹൃദയം. ചിത്രത്തിൽ 15 പാട്ടുകൾ ഉള്ളതായി വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.

അപ്പുവിനെ കുറിച്ച് ഏറെ കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. സിനിമയിറങ്ങി ആളുകൾ ഓരോ കാര്യങ്ങൾ പറയുന്നതുവരെ കാത്തിരിക്കുകയാണ്. ഇപ്പോൾ ഞാൻ പോസ്റ്റർ പങ്കുവയ്ക്കുകയാണ് എന്ന് കുറിച്ചാണ് വിനീത് പ്രണവ് ക്യാരക്ടർ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിലാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. കോസ്റ്റ്യൂം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. ഗാനരചന കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത്. സംഗീത സംവിധാനം ഹിഷാം അബ്ദുൾ വഹാബ് എന്നിവരാണ്.

Related posts