ഈ കാത്തിരിപ്പ് വെറുതെയാവില്ല എന്ന് ഞങ്ങള്‍ വാക്ക് തരുന്നു! ഹൃദയത്തിന്റെ പുത്തൻ അപ്‌ഡേറ്റുമായി വിനീത് ശ്രീനിവാസൻ!

വിനീത് ശ്രീനിവാസന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. കുറച്ചു നാളുകളായി ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ ലോകം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തില്‍ 15 ഗാനങ്ങളാണുള്ളത്. ഹൃദയം ജനുവരി 21 ന് റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇതിനിടക്ക് പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഹൃദയത്തിന്റെ റിലീസ് തീയതി അടുത്തിരിക്കുന്നതിനാല്‍ മുഴുവന്‍ ഓഡിയോ ആല്‍ബവും റിലീസ് ചെയ്യാന്‍ സമയമായിരിക്കുന്നുവെന്നും, ഗാനങ്ങള്‍ ജനുവരി 14 ന് റിലീസ് ചെയ്യുമെന്ന് വിനീത് അറിയിച്ചു.

Hridayam (2022) - IMDb

ഹൃദയത്തിന്റെ ഓഡിയോ കാസറ്റില്‍ ഓരോ ട്രാക്കും ഫീച്ചര്‍ ചെയ്യുന്ന കൃത്യമായ ക്രമത്തില്‍ ഗാനങ്ങള്‍ ആദ്യം സൈഡ് എ, പിന്നെ സൈഡ് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വിനീത് അറിയിച്ചു. ഇതില്‍ സൈഡ് എ ആണ് ജനുവരി 14 ന് റിലീസ് ചെയ്യുന്നത്. ഇതുവരെ റിലീസ് ചെയ്തതിന് പുറമേ പുതിയ ഗാനങ്ങളും ഇക്കൂട്ടത്തിലുണ്ടാവും. കാസറ്റിനും സി.ഡി ക്കും വേണ്ടി കാത്തിരിക്കുന്ന ആളുകള്‍ക്ക് ഉടനെ തന്നെ അപ്‌ഡേറ്റ് ഉണ്ടായിരിക്കുന്നതാണെന്നും വിനീത് അറിയിച്ചു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70 ആം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.

hridayam: Hridayam Movie: It's a wrap for Pranav Mohanlal and Kalyani Priyadarshan's 'Hridayam'

വിനീതിന്റെ വാക്കുകൾ ഇങ്ങനെ, ഹൃദയത്തിലെ 15-ല്‍ അഞ്ച് ഗാനങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. റിലീസ് തീയതി അടുത്തിരിക്കുന്നതിനാല്‍ മുഴുവന്‍ ഓഡിയോ ആല്‍ബവും റിലീസ് ചെയ്യാന്‍ സമയമായിരിക്കുന്നു. ഹൃദയത്തിന്റെ ഓഡിയോ കാസറ്റില്‍ ഓരോ ട്രാക്കും ഫീച്ചര്‍ ചെയ്യുന്ന കൃത്യമായ ക്രമത്തില്‍ ഗാനങ്ങള്‍ ആദ്യം സൈഡ് എ, പിന്നെ സൈഡ് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂക്ക്‌ബോക്സിന്റെ സൈഡ് എ ജനുവരി 14 വെള്ളിയാഴ്ച വൈകുന്നേരം എട്ട് മണിക്ക് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.നിങ്ങള്‍ ഇതിനകം കേട്ടിട്ടുള്ള ചില പാട്ടുകളും, ഒരു കൂട്ടം പുതിയ പാട്ടുകളും ഉണ്ട്! പുതിയ പാട്ടുകള്‍ക്കായി കാത്തിരിക്കുക, ഈ കാത്തിരിപ്പ് വെറുതെയാവില്ല എന്ന് ഞങ്ങള്‍ വാക്ക് തരുന്നു. കാസറ്റിനും സി.ഡി ക്കും വേണ്ടി കാത്തിരിക്കുന്ന ആളുകള്‍ക്ക് ഉടനെ തന്നെ അപ്‌ഡേറ്റ് ഉണ്ടായിരിക്കുന്നതാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി.

Related posts