നായകന് ആശംസയേകി വില്ലൻ! വൈറലായി സിജുവിന്റെ പോസ്റ്റ്.

മോഹൻലാൽ പ്രിയദർശൻ ശ്രീനിവാസൻ കൂട്ടുകെട്ട് എന്നും മലയാള സിനിമയ്ക്ക് ഓർത്തിരിക്കുവാൻ പറ്റുന്ന ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ചവരാണ്‌. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ചിത്രം, അക്കരെ അക്കരെ അക്കരെ, തേന്മാവിൻ കൊമ്പത്ത് അങ്ങനെ നിരവധി ചിത്രങ്ങളാണ് അവരുടേതായി മലയാളികളെ രസിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഈ കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുന്നു. പക്ഷെ വരുന്നവർ ഇവരല്ല, പകരം അവരുടെ മക്കളാണ്. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിനീത് ശ്രീനിവാസൻ എന്നിവർ ഒരുമിക്കുകയാണ് എന്ന വാർത്ത മുൻപ് തന്നെ ആരാധകരിൽ ആകാംഷ നിറച്ചിരുന്നു. പിന്നീട് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കുമായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്.

hridayam

ഹാപ്പി വെഡിങ്, പ്രേമം, ആദി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സിജു വിൽസൺ. വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് സിജു സിനിമയിലേക്ക് കടന്നു വരുന്നത്. ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് സിജു നായകനായി എത്തുന്നത്. ഇപ്പഴിതാ ഹൃദയം സിനിമയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ടു താരം എഴുതിയ കുറിപ്പാണു ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

സിനിമയിൽ എനിക്ക് ആദ്യ അവസരം തന്ന സുഹൃത്തും കലാകാരനുമായ വിനീത് ശ്രീനിവാസനും,സിനിമയിലെ എന്റെ ആദ്യ വില്ലൻ വേഷത്തിനു നായകനായ സുഹൃത്ത്‌ പ്രണവ് മോഹൻലാൽ എന്ന അപ്പുവിനും, സിനിമയിൽ ഒരിക്കൽ പെണ്ണുകാണാൻ പോയ കല്യാണി പ്രിയദർശനും, സിനിമയിൽ നിലവിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ദർശന രാജേന്ദ്രനും, സിനിമയിൽ തന്റെ ആദ്യ സ്വതന്ത്ര പ്രൊഡക്ഷൻ ഡിസൈനർ കൈകാര്യം ചെയ്യുന്ന പ്രിയ അശ്വിനി കലെക്കും, സിനിമയിൽ തന്റെ ആദ്യ സ്വതന്ത്ര ഛായഗ്രഹണം നിർവഹിക്കുന്ന വിശ്വജിത് ഒടുക്കത്തിലിനും, ഹൃദയത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
ഞങ്ങൾ പ്രേക്ഷകരുടെ ഹൃദയം കവരുന്ന സിനിമയാവട്ടെ, ഹൃദയം. എന്നാണ് സിജു പങ്കുവച്ച കുറിപ്പിൽ പറയുന്നത്. വരയൻ, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളാണ് സിജുവിന്റേതായതായി ഇനി പുറത്ത് ഇറങ്ങുവാൻ ഉള്ളത്.

Related posts