ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി SBI, ബാങ്കിൽ നേരിട്ട് പോകാതെ FD, RD തുടങ്ങാന്‍ ചെയ്യേണ്ടത് ഇങ്ങനെ ?

sbi.bank.fd

രാജ്യത്തിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായി SBIയുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടാണ് എന്താവശ്യത്തിനും നേരിട്ട് ബാങ്കില്‍ ചെല്ലുക എന്നത്. പല ഡെപ്പോസിറ്റ് സംവിധാനങ്ങള്‍ മറ്റ ബാങ്കിങ് സ്ഥാപനങ്ങള്‍ ഡിജിറ്റില്‍ ആക്കിയെങ്കിലും എസ്ബിഐ പഴയ രീതി തന്നെയായിരുന്നു തുടങ്ങിയത. ഈ കോവിഡ് സാഹചര്യത്തില്‍ SBI തങ്ങളുടെ ഉപഭോക്താക്കളെ കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ തല്‍പ്പെടുത്താന്‍ വളരെ അധികം ശ്രമിക്കുകയാണിപ്പോള്‍.

state bank of india
state bank of india

FD യും RD യും ആരംഭിക്കുന്നതിനുള്ള നോമിനി രജിസ്ട്രേഷന്‍ ആയിരുന്നു പ്രധാനമായും ഉപഭോക്താക്കളെ ബാങ്കിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ അത് ഇനി വേണ്ട. നോമിനി രജിസട്രേഷനു ഇനി ഓണ്‍ലൈനിലൂടെ സാധിക്കുമെന്നാണ് SBI തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുന്നത്.ഈ വിവരം ട്വിറ്ററിലൂടെയാണ് SBI അറിയിച്ചിരിക്കുന്നത്. SBI ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ബാങ്കില്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ എസ്ബിഐയുടെ ഓണ്‍ലൈന്‍ സേവനങ്ങളിലൂടെയോ നോമിനി രജിസ്ട്രേഷന്‍ നടത്താമെന്നാണ് ട്വിറ്റിറില്‍ പറഞ്ഞിരിക്കുന്നത്.

SBI
SBI

SBIയുടെ ഓണ്‍ലൈന്‍ സേവങ്ങളിലൂടെ മാത്രമെ ഈ സേവനം ലഭിക്കൂ. എസ്ബിഐയുടെ വെബ്സൈറ്റിലൂടെയും (http://onlinesbi.com) YONO ആപ്പിലൂടെയുമാണ് ഇപ്പോള്‍ നോമിനിക്കായി എസ്ബിഐ സൗകര്യം ഒരുക്കിയിരിക്കുന്നത്.നേരത്തെ ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് (Door Step Banking) സംവിധാനം വഴി വീട്ടിലിരുന്ന് കൊണ്ട് കുറഞ്ഞത് 1,000 രൂപ മുതല്‍ 20,000 രൂപയും വരെ കൈപ്പറ്റാന്‍ കഴിയുന്ന സംവിധാനം SBI പരിചയപ്പെടുത്തിയിരുന്നു. ഇതിനായി ആദ്യം പണം പിന്‍വലിക്കാന്‍ ഒരു അഭ്യര്‍ത്ഥന അയയ്ക്കണം. ഇതിനുശേഷം, ബാങ്ക് വര്‍ക്കര്‍ നിങ്ങളുടെ അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കുന്നു.

sbi.bank
sbi.bank

ഈ സമയത്ത് നിങ്ങളുടെ അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സ് ഇല്ലെങ്കില്‍ നിങ്ങളുടെ ഈ ഇടപാട് റദ്ദാക്കപ്പെടും. എന്നാല്‍ അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ബാങ്ക് തൊഴിലാളി പണം സ്വയം എടുത്ത് നിങ്ങളുടെ വീട്ടില്‍ കൊണ്ടുവന്ന് നിങ്ങള്‍ക്ക് കൈമാറുന്നതാണ്.ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യൂ…

android Link – https://bit.ly/3b0IeqA

ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ Twitter, Facebook ലിങ്കുകളില്‍ ക്ലിക്കുചെയ്യുക.

Related posts