ചൂടുകാലത്തിന് ജനുവരി കഴിയുന്നതോടെ തുടക്കമാകുകയാണ്. വളരെ കൊടും ചൂടിന്റെ മാസങ്ങളാണ് ഇനി മുന്നിലുള്ളത്. ചൂടിനെ നേരിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് ശാരീരികവും മാനസ്സികവുമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്. ചൂടുകാലം എന്നത് വേനല്‍കാല രോഗങ്ങളുടെ കൂടി കാലമാണ്. ത്വക്കുരോഗങ്ങല്‍ നേത്ര രോഗങ്ങള്‍ എന്നിവയില്‍ തുടങ്ങി ചിക്കന്‍പോക്സ്, അഞ്ചാം പനി, കോളറ വയറുകടി എന്നീ അസുഖങ്ങള്‍ വരെ വേനല്‍കാലത്ത് പടര്‍ന്നു പിടിക്കാം. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും വഴിവെക്കും. രോഗങ്ങള്‍ കടന്നു പിടികാതെ നോക്കുക എന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും നഗര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍.
വേനല്‍ക്കാലത്ത് പരമാവധി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രമിയ്ക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ കഴിയ്കുക. വേനല്‍ക്കാലത്ത് മാംസാഹാരങ്ങള്‍ കുറയ്ക്കുന്നതാണ് നല്ലത്. ചൂടുകാലത്ത് ധാരാളമായി വെള്ളം കുടിക്കണം കാരണം ശരീരത്തില്‍ നിന്നും വലിയ അളവില്‍ ജലാംശം ചൂടുകാലത്ത് നഷ്ടമാകും. വെള്ളത്തോടൊപ്പം ധാതു ലവണങ്ങളും നഷ്ടപ്പെടും. അതിനാല്‍ ദിവസേന നാരങ്ങ വെള്ളം കുടിക്കുന്നത് ക്ഷീണമകറ്റാണ്‍ നല്ലതാണ്. തുറസായ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സൂര്യതാപം ഏല്‍ക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.