ഈ കാലഘട്ടത്തിൽ സൺഗ്ലാസ്സുകൾ യുവ തലമുറയ്ക്ക് ഉൾപ്പടെ എല്ലാവർക്കും ഒരു ഹരമാണ്. സൂര്യ കിരണങ്ങളില്‍ നിന്നും കണ്ണുകളെ സംരക്ഷണത്തിന് സണ്‍ഗ്ലാസുകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. അതോടൊപ്പം നിങ്ങളുടെ ലുക്കില്‍ തന്നെ മാറ്റം വരുത്താനും സണ്‍ഗ്ലാസ് വഴി സാധിക്കും.പക്ഷേ മുഖത്തിന് യോജിച്ച സണ്‍ഗ്ലാസ് തന്നെ തിരഞ്ഞെടുക്കണമെന്ന് മാത്രം. നിങ്ങളുടെ മുഖത്തിന്റെ ആകൃതി അനുസരിച്ച് സണ്‍ഗ്ലാസ് വാങ്ങിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം.
വട്ടമുഖമുള്ളവര്‍ക്ക് : സമചതുരാകൃതിയുള്ള കണ്ണടകളാണ് വട്ടമുഖമുള്ളവര്‍ക്ക് യോജിക്കുന്നത്. സംവൃത സുനിലിന്റെയും മറ്റും മുഖത്തിന് സാമ്യമുള്ളതാണ് വട്ടമുഖം. സമചതുരാകൃതിയുള്ള കണ്ണടകള്‍ വട്ടമുഖം അല്‍പ്പം നീളമുള്ളതായി തോന്നിക്കാന്‍ സഹായിക്കും.
പരന്നമുഖക്കാര്‍ക്ക് : നല്ല വട്ടത്തിലുളള കണ്ണടകളാണ് ഇത്തരം മുഖമുള്ളവര്‍ക്ക് ചേരുന്നത്. റിംലെസ്സ് ഷെയ്പ്പുകളും ഇത്തരക്കാര്‍ക്ക് നന്നായ് യോജിക്കും.
ഹൃദയാകൃതിയുള്ള മുഖത്തിന് : ഹൃദയാകൃതിയുള്ള മുഖത്തിന്റെ പ്രധാന പ്രത്യേകത വലിയ നെറ്റിയും ചെറിയ താടിയുമാണ്. അതായത് മുകള്‍ ഭാഗം വലുതും താഴെ ഭാഗം ചെറുതുമായിരിക്കും. ക്യാറ്റ് ഐ പോലുള്ള സണ്‍ഗ്ലാസുകളാണ് ഇത്തരം മുഖക്കാര്‍ക്ക് യോജിക്കുന്നത്.
ചതുരാകൃതിക്കാര്‍ക്ക് : ചതുരമുഖമുള്ളവരുടെ താടിയെല്ല് കൂടുതല്‍ എടുത്തു നില്‍ക്കുന്നതിനാല്‍ കാഴ്ചയില്‍ അഭംഗി തോന്നിക്കും. കവിളിലെ എല്ലുകളും വലുതായിരിക്കും. വട്ടത്തിലുള്ളതോ ഓവല്‍ ഷേപ്പിലുളളതോ ആയ കണ്ണടകളാണ് ഇത്തരക്കാര്‍ക്ക് യോജിക്കുന്നത്.
ഓവല്‍ഷേപ്പ് : ഏറ്റവും ഭംഗിയുള്ള മുഖം ഓവല്‍ ഷേപ്പില്‍ ഉള്ളവയാണ്. എത് തരത്തിലുള്ള സണ്‍ഗ്ലാസുകളും ഇത്തരക്കാര്‍ക്ക് യോജിക്കും. കാരണം ഓവല്‍ഷേപ്പ് മുഖമുള്ളവരുടെ ഫീച്ചറുകള്‍ തുല്യഅനുപാതത്തിലായിരിക്കും.