പല്ലു തേയ്ക്കുവാൻ വേണ്ടി എത്ര അളവ് പേസ്റ്റ് എടുക്കേണ്ടത്? സാധാരണ ഉപയോഗിക്കുന്ന പേസ്റ്റിന്റെ അളവില്‍ ആദ്യം പേസ്റ്റ് എടുക്കുക. ഇത് മുകളിലത്തെ പല്ലുകള്‍ക്കായി ഉപയോഗിച്ച് വായ കഴുകിയതിനുശേഷം താഴത്തെ പല്ലുനിരകള് വൃത്തിയാക്കുക. ഇങ്ങനെ ഘട്ടം തിരിച്ചുള്ള രീതി കൂടുതല്‍ ഫലം നല്‍കും.
ഓരോരുത്തര്‍ക്കും
ഒരാള്‍ക്ക് ഒരുമാസത്തേക്ക് 150 ഗ്രാമിന്റെ ഒരു ട്യൂബ് പേസ്റ്റ് മതിയാകും. ഫാമിലി പാക്ക് പേസ്റ്റ് വാങ്ങുന്നതിനേക്കാള്‍ ഓരോരുത്തര്‍ക്കും ഒന്ന് എന്ന രീതിയാണു നല്ലത്. ഒരേ ട്യൂബ് ഉപയോഗിക്കുമ്പോൾ ബ്രഷുകളില്‍ നിന്നും പേസ്റ്റ് വഴി അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.
കൂടുതല്‍ പേസ്റ്റ് എടുത്താല്‍
അമിതമായ അളവില്‍ പേസ്റ്റ് ഉപയോഗിക്കാതിരിക്കുക. ഒരു പയറു മണിയുടെ അത്രയും വലിപ്പത്തില്‍ മാത്രം. കൂടുതല്‍ പേസ്റ്റ് എടുത്താല്‍ പെട്ടെന്ന് പതഞ്ഞ് പെട്ടെന്ന് തന്നെ അത് കഴുകി കളയേണ്ടതായി വരും.വൃത്തിയുള്ള ശരീരത്തിന് വൃത്തിയുള്ള വായും അനിവാര്യമാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യം കൂടാതെ ഒരിക്കലും ഒരാള്‍ ആരോഗ്യവാനാണെന്ന് പറയാനാവില്ല.
ബ്രഷ് ചെയ്യുമ്പോൾ
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള പേസ്റ്റ് ഉപയോഗിച്ചു ദിനംപ്രതി ശുചീകരണം നടത്തിയാല്‍ ദന്തരോഗങ്ങള്‍ നല്ലൊരു പരിധിവരെ തടയാനാവും. ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കുമ്ബോള്‍ മാത്രമല്ല ബ്രഷ് ചെയ്യുന്ന രീതിയും ശരിയാണെന്ന് ഉറപ്പു വരുത്തുക.
കുട്ടികളെ ശ്രദ്ധിക്കാം
കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ പ്രായത്തില്‍ തന്നെ ബ്രഷ് ഉപയോഗിച്ചു പല്ലുതേയ്ക്കാന്‍ കൃത്യമായി പഠിക്കേണ്ടത് അത്യാവശ്യമാണ്. നല്ല ശീലങ്ങള്‍ ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താനാവും.
നാമറിയാതെ തന്നെ നമ്മുടെ ദിനചര്യയുടെ ഭാഗമായി പേസ്റ്റ് ഉപയോഗിച്ചുള്ള പല്ലുതേപ്പ് മാറിയിരിക്കുന്നു എന്നത് നല്ല ആരോഗ്യശീലമാണ്. കൃത്യമായി അത് അറിഞ്ഞു ചെയ്താല്‍ കൂടുതല്‍ ഗുണം. നമുക്ക് നന്നായി പല്ലുതേച്ച് ഓരോ ദിവസവും പൂര്‍ണതയോടെ തന്നെ തുടങ്ങാം..
വിവരങ്ങള്‍ക്കു കടപ്പാട്
ഡോ. വിനോദ് മാത്യു മുളമൂട്ടില്‍
(അസിസ്റ്റന്റ് പ്രഫസര്‍, പുഷ്പഗിരി കോളജ് ഓഫ് ദന്തല്‍ സയന്‍സസ്,
തിരുവല്ല)
ഫോണ്‍: 9447219903