ഹണി റോസ് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. താരം ഇതിനോടകം സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി അഭിനയിച്ചു കഴിഞ്ഞു. ഹണി റോസ് അഭിനയ രംഗത്ത് എത്തുന്നത് വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ്. നടി ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു. പിന്നീട് നടി ഗ്ലാമര്‍ വേഷങ്ങളിൽ തിളങ്ങിയത് തമിഴിലെത്തിയ ശേഷമാണ്. ഇപ്പോള്‍ നടി താന്‍ വേഷമിട്ട ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.
ഹണി പറയുന്നത് സിനിമയിലെ ഡബിള്‍ മീനിങ് വിഷയങ്ങളെക്കുറിച്ചാണ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന വി.കെ പ്രകാശ് ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ച് ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ലെന്നും കുടുംബ പ്രേക്ഷകര്‍ തന്നില്‍ നിന്നും ഡബിള്‍ മീനിങ് പറയുന്നത് കൊണ്ട് അകലും എന്ന ചിന്ത ഇല്ലായിരുന്നുവെന്നും ഹണി റോസ് പറയുന്നു.
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ ചെയ്തപ്പോൾ കുടുംബ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടാതിരിക്കും എന്നൊരു ചിന്ത എനിക്കുണ്ടായിട്ടില്ല. ആ കഥാപാത്രം എന്താണ്, സിനിമ എന്താണ് എന്ന് ഉള്‍ക്കൊണ്ടു ചെയ്യാനാണ് ശ്രമിച്ചത്. അതിലെ കഥാപാത്രം ഒരു പരിധിവരെ കുഴപ്പമില്ലാതെ ചെയ്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സിനിമ തിയേറ്ററില്‍ വന്നതിനു ശേഷമാണു ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ ഉണ്ടായത്. പക്ഷെ സാധാരണക്കാരായ കുറച്ചു വ്യക്തികളുടെ ജീവിതമാണ് സിനിമ കാണിക്കുന്നത്. റിയല്‍ ലൈഫില്‍ അങ്ങനെ ഡബിള്‍ മീനിങ്ങ് സംസാരം ഉള്ളവര്‍ ഉണ്ടാകുമല്ലോ, അത് തന്നെ സിനിമയില്‍ പ്രതിഫലിച്ചുവെന്നേയുള്ളൂ എന്നും ഹണി റോസ് വ്യക്തമാക്കി.