ഫോട്ടോഷൂട്ടിനിടെ നടി ഹണി റോസ് കാല്‍ വഴുതി വെള്ളത്തിലേക്ക് വീണു, വൈറലായി വീഡിയോ

ഫോട്ടോഷൂട്ടിനിടെ തനിക്ക് സംഭവിച്ച അപകടത്തിന്റെ വീഡിയോ പങ്കുവച്ച്‌ നടി ഹണി റോസ്. പുഴയോരത്ത് നടന്ന ഫോട്ടോഷൂട്ടിനിടെ ആയിരുന്നു സാരി ധരിച്ച താരം കാല്‍ വഴുതി പുഴയിലേക്ക് വീഴാന്‍ പോയത്. ഈ വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വീഴാന്‍ പോകുന്ന നടിയെ മേക്കപ്പ് ആര്‍ടിസ്റ്റ് പിടിച്ചു കയറ്റുന്നതും വീഡിയോയിലുണ്ട്.

പുഴയിലെ പാറയില്‍ തല ഇടിക്കാതെ തലനാരിഴയ്ക്കാണ് ഹണി രക്ഷപ്പെട്ടത്. ആര്‍ട് ഒഫീഷ്യല്‍ സീരിസിന്റെ ഭാഗമായി അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഷൂട്ട് നടത്തിയത്. ശ്രേഷ്ഠ ആണ് മേക്കപ്പ്. ഹണി റോസ് തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ടീസര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ‘ പുഴയുടെ തീരത്ത് വെച്ചാണ് ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് നടത്തിയത്. ചുവപ്പ് നിറമുള്ള സാരി ഉടുത്ത്, മുല്ലപൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് ഹണി എത്തിയത്.

ക്യാമറമാന്‍ പറഞ്ഞത് അനുസരിച്ച്‌ കല്ലില്‍ ചവിട്ടി വെള്ളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഹണി കാല്‍ വഴുതി വെള്ളത്തിലേക്ക് വീണത്. പുറത്ത് വന്ന വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. ഇതുപോലെയുള്ള സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യുമ്ബോള്‍ സൂക്ഷിക്കണമെന്ന് ഹണിയോട് പറയുകയാണ് ആരാധകര്‍. അതേ സമയം ചിത്രങ്ങളെല്ലാം അതിമനോഹരമെന്ന് ഒറ്റ വാക്കില്‍ പറയാമെന്നാണ് ഹണിയുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണം.

https://www.facebook.com/IamDhwani/posts/241198484036984?__cft__[0]=AZVUnyvXlMU-wPMVpD71E94Wv281n0zZ-Jc_4hCvZ3PqrI7M5H70NXlJe7QmcORBozcTKfTpJ_VQx3-KdDVMy_CaZIeR1AESXoeQyBo4UWyZwVENgdolHeT75ifvuGc9Fc5pK6s2NbF_rHuxnxPdyrsfAY5pWzgzahJxSfgLNnvT_w&__tn__=%2CO%2CP-R

Related posts