ലാലേട്ടനെയും എന്നെയും ബന്ധപ്പെടുത്തി വരുന്ന ആ വാർത്തകളിലെ സത്യാവസ്ഥ ഇതാണ്! ഹണി റോസ് പറയുന്നു!

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ ഇത്തരത്തിലുള്ള സൈബർ ബുള്ളിയിങ്ങിനെതിരെ സംസാരിക്കുകയാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി. താൻ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ അതിന് കീഴിൽ വരുന്ന കമന്റുകൾ കാണണമെന്ന് ഹണി റോസ് പറയുന്നു. ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ,


ഞാൻ പറഞ്ഞു എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ എന്തായാലും നല്ല ഉദ്ദേശ്യത്തോടെ തയ്യാറാക്കിയതല്ല. എന്നെയും ലാലേട്ടനെയും കുറിച്ച് ആളുകൾ പുറത്തുവിടുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾക്കായി ഉപയോഗിക്കുന്ന ചിത്രങ്ങളൊക്കെ കണ്ടാൽ അത് മനസിലാകും. എനിക്കൊരു കൈത്താങ്ങായി ലാലേട്ടൻ നാളുകളായിട്ട് എന്റെയൊപ്പം ഉണ്ടെന്ന് അർത്ഥമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ആ പോസ്റ്റുകളിൽ ഉള്ളത്. അങ്ങനെയല്ല, അതൊരിക്കലും ശരിയായിട്ടുള്ള കാര്യമല്ല. അത്തരത്തിലുള്ള ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. കുറെ പോസ്റ്റുകൾ എല്ലായിടത്തും വരുമ്പോൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി. കാര്യങ്ങൾ അങ്ങനെയല്ല എന്ന് മറ്റുള്ളവരെ അറിയിക്കണമെങ്കിൽ ഒരു പരാതി എന്ന നിലയിൽ നമ്മൾ മുന്നോട്ട് പോകണം. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്ക് മാനസികമായി ബുദ്ധിമുട്ടാകാൻ തുടങ്ങി. പലരും അത്തരം പോസ്റ്റുകൾ ഒക്കെ എനിക്ക് അയച്ചുതന്നു. അതേപോലെ അദ്ദേഹത്തിനും അയക്കുന്നുണ്ടാകും. എന്താ കുട്ടി ഇങ്ങനെ എന്നൊക്കെ അദ്ദേഹത്തിനും തോന്നില്ലേ?

ഒരിക്കൽ ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ അദ്ദേഹത്തിന് സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു. അതൊക്കെ വിട്ടുകള എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം ഇതുപോലെ എത്രയെണ്ണമാണ് ഒരു ദിവസം അവർ കാണുന്നത്. അതുകൊണ്ട് അതൊക്കെ വിട്ടേക്കൂ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ അതിന് കീഴിൽ വരുന്ന കമന്റുകൾ കാണണം. എല്ലാവരും അല്ല, ചില ആളുകൾ മാത്രമാണ് മോശമായി കമന്റിടുന്നത്. സോഷ്യൽ മീഡിയ മനോഹരമായി ഉപയോഗിക്കുന്ന ആളുകളും ഉണ്ട്, ചില പോസ്റ്റുകൾ കണ്ടാൽ തന്നെ പോസിറ്റിവ് ആയി തോന്നും. പക്ഷെ ചില ആളുകൾ വന്നിട്ട് നമ്മളെ വിമർശിക്കും കളിയാക്കും. എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല,’

Related posts