ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല.ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടുനടക്കുന്നു! ഹണി റോസ് പറയുന്നു!

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു. ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. ഹണിയുടെ സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണവും ഉയർന്നിപുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം.

ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ ‘ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല. സൗന്ദര്യം നിലനിർത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ഈ രംഗത്ത് നിൽക്കുമ്പോൾ അതൊക്കെ തീർച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വർക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്റുകൾ നടത്താറുണ്ട്. എന്നാൽ ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാൻ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ്ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞയാളാണ് ഞാൻ. പക്ഷെ ഇപ്പോൾ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണ് എന്ന് ഹണി റോസ് പറഞ്ഞു.

 

ട്രോളുകൾ വേദനിപ്പിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്താണ് സംശയം എന്നായിരുന്നു ഹണിയുടെ മറുചോദ്യം. അടുത്ത കാലത്ത് സോഷ്യൽ മീഡിയയുടെ ആക്രമണം ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ലെന്നും താരം തന്നേക്കുറിച്ച് പറയുന്നു. പല കമന്റുകളും ആദ്യമൊക്കെ കാണുമ്പോൾ വലിയ സങ്കടം തോന്നിയിരുന്നു. തുടക്കകാലത്ത് വീട്ടിലുള്ളവരും അതൊക്കെ വായിച്ച് വിഷമിക്കും. പിന്നെ കുറേക്കാലം കേട്ടു കേട്ടു വലിയ സംഭവമല്ലാതായെന്നാണ് ഹണി പറയുന്നത്.

Related posts