മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു. മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുവാൻ സാധിക്കാതെ പോയി.എന്നാൽ പിന്നീട് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു.
വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിൽ കടുത്ത ബോഡിഷെയ്മിങ് ഏറ്റുവാങ്ങുന്ന നടിയാണ് ഹണിറോസ്. ഇപ്പോഴിതാ തനിക്ക് തീരെ ഇഷ്ടമില്ലാത്ത വേഷമിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് നടി ഹണി റോസ്. സിനിമയില്‍ നിന്നുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച് ഹണി റോസ് അടുത്തിടെ ഒരു അഭിമുഖത്തിൽ മനസുതുറന്നത്.
പച്ചനിറത്തിലുള്ള വസ്ത്രമായിരുന്നു അത് അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അതെന്ന് ഹണി പറഞ്ഞു. തന്റെ ആദ്യ തമിഴ് സിനിമയോ മറ്റോ ആണെന്നും ഹണി ഓര്‍ക്കുന്നു. തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വേഷമായിരുന്നു അത്. ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. സെറ്റില്‍ അതിന് ഞാന്‍ വഴക്കുണ്ടാക്കി. കൊന്നാലും അതിടില്ലെന്ന് വാശിപിടിച്ചു. വേറെ നിര്‍വാഹമില്ലാതെ വന്നതോടെ ഒടുവില്‍ ആ വേഷം ധരിച്ചു. അതിന്റെ എല്ലാ വിഷമവും ആ സമയം ഉണ്ടായിരുന്നു. അവര്‍ക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രധാനം എന്ന് ഹണി പറയുന്നു.