നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല! ഹണി റോസ് പറഞ്ഞത് കേട്ടോ!

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു. മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുവാൻ സാധിക്കാതെ പോയി.എന്നാൽ പിന്നീട് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു.


ഇപ്പോഴിതാ നടി വിദേശത്തും ഉദ്ഘാടനത്തിനെത്തിയിരിക്കുന്നു. അയർലൻഡിൽ ഗ്ലാമർലുക്കിലെത്തിയ നടിയുടെ വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായി കഴിഞ്ഞു. മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോൾ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല. അയർലൻഡിൽ വന്ന് ആദ്യം തോന്നി നല്ല തണുപ്പുതോന്നി. ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഞാൻ വന്നതു കൊണ്ട് ആണെന്നു തോന്നുന്നു. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.

അയർലൻഡിൽ കുറേ സ്ഥലങ്ങളിൽപോയി. എല്ലാം നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. ശരിക്കും കുറേ നാളുകൾ ഇവിടെ നിൽക്കണമെന്നുണ്ട്. പക്ഷേ ജീവിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ട് ഇവിടെ നിന്നിട്ട് കാര്യമല്ല. എനിക്ക് ഉദ്ഘാടനങ്ങളും കിട്ടില്ലല്ലോ? അതുകൊണ്ട് തിരിച്ചുപോയേ പറ്റൂ. ഇനിയും വരാം. അടുത്ത പരിപാടികൾക്കും ഇവർ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹണി റോസ് പറഞ്ഞു.

Related posts