സ്ത്രീകൾ എന്റെ ശരീരത്തെ പറ്റി പരിഹസിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്! ഹണി റോസ് മനസ്സ് തുറക്കുന്നു!

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു. മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുവാൻ സാധിക്കാതെ പോയി.എന്നാൽ പിന്നീട് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ കടുത്ത ബോഡിഷെയ്മിങ് ഏറ്റുവാങ്ങുന്ന നടിയാണ് ഹണിറോസ്. പുരുഷന്മാർക്ക് പുറമെ സ്ത്രീകൾ പോലും തന്റെ ശരീരത്തെ പരിഹസിക്കുന്നുവെന്നും ഇത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തുടക്കത്തിൽ ഇത്തരം പരാമർശങ്ങൾ അവർ എന്തിന് നടത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ കുറച്ച്‌ സമയം കഴിഞ്ഞപ്പോൾ അത്തരം കാര്യങ്ങൾക്ക് ചെവി കൊടുക്കാതെയായെന്നും ഹണിറോസ് പറയുന്നു.

സ്ത്രീകൾ എന്റെ ശരീരത്തെ പറ്റി പരിഹസിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. എന്നാൽ ഞാൻ മാത്രമല്ല ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നത്. അടുത്തിടെ ഒരു ചാനൽ പ്രോഗ്രാമിൽ വന്ന ഒരു നടനോട് ഹണിറോസ് മുന്നിൽ കൂടി പോയാൻ എന്ത് തോന്നുമെന്നാണ് അവതാരകയായ പെൺകുട്ടി ചോദിച്ചത്. എന്നിട്ട് ആ പെൺകുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. എന്നാൽ ആ നടൻ മാന്യമായി തന്നെ ആ വിഷയത്തെ കൈകാര്യം ചെയ്തു. എനിക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് അവർ സ്ഥാപിച്ചുവെയ്ക്കുന്നത്. ഇത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. ഹണിറോസ് പറഞ്ഞു.

Related posts