സ്ലീവ്‌ലെസ് ടോപ്പ് ഇടാൻ തന്നപ്പോൾ അവരുമായി വഴക്കിട്ടു. എന്നാൽ ഇപ്പോൾ.! ഹണി റോസ് മനസ്സ് തുറക്കുന്നു!

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു. മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുവാൻ സാധിക്കാതെ പോയി.എന്നാൽ
പിന്നീട് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു.

ഇപ്പോഴിതാ സിനിമയിൽ സ്ലീവ്‌ലെസ് ഡ്രസുകളും ഷോർട്‌സും ധരിക്കാൻ തനിക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നുവെന്ന് പറയുകയാണ് ഹണി റോസ്. സ്ലീവ്‌ലെസ് ടോപ്പ് ഇടാൻ തന്നപ്പോൾ അവരുമായി വഴക്കായെന്നും ഡ്രസ് മാറ്റി തരുമോയെന്ന് താൻ കുറേ ചോദിച്ചിരുന്നുവെന്നും ഹണി പറയുന്നു. ഞാൻ ആദ്യം സിനിമ ചെയ്യാനായി പോയപ്പോൾ എനിക്ക് ഒരു ടോപ്പ് തന്നു. സ്ലീവ്‌ലെസ് ആയിരുന്നു. എനിക്ക് ഭയങ്കര സങ്കടമായിരുന്നു അത് ഇടാൻ. ഞാൻ അവിടെ വലിയ പ്രശ്‌നം ഉണ്ടാക്കി. സാർ എനിക്ക് സ്ലീവ്‌ലെസ് വേണ്ട സാർ, അത് ഞാൻ ഇടില്ലെന്നൊക്കെ പറഞ്ഞു. അവരെ സംബന്ധിച്ച് അതെല്ലാം കോമഡി ആയിരിക്കും എന്താണ് ഈ കുട്ടി പറയുന്നത് എന്നായിരിക്കും അവർ ചിന്തിക്കുക. പിന്നെ കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് അതിൽ എന്ത് കുഴപ്പമാണ് ഉള്ളത്. ഒരു ഡ്രസ് എന്നതിലപ്പുറം വേറെ ഒന്നുമില്ലെന്ന് ചിന്തിച്ചത്.


പക്ഷെ നമ്മുടെ മൈൻഡ് സെറ്റ് അങ്ങനെയാണല്ലോ. അതെല്ലാം നമ്മുടെ കുഴപ്പമാണ്. തമിഴിൽ വർക്ക് ചെയ്യുമ്പോൾ കുറേ ചീത്ത വരെ ഞാൻ കേട്ടിട്ടുണ്ട്. നിങ്ങള് മൂടി പുതച്ച് വന്ന് അഭിനയിക്കാമെന്നാണോ വിചാരിച്ചതെന്നൊക്കെ അവരെന്നോട് ചോദിച്ചിട്ടുണ്ട്. തമിഴ് ഇൻഡസ്ട്രിയെക്കുറിച്ച് അന്ന് എനിക്ക് പ്രോപ്പറായ അറിവില്ലായിരുന്നു. ആരെങ്കിലും പറയുന്നത് കേട്ടിട്ടാകും പോയി അഭിനയിക്കുക. അതിൽ ചെല്ലുമ്പോഴാണ് ഗ്ലാമറസായ വേഷങ്ങൾ ധരിക്കണമെന്നൊക്കെ അറിയുക. അതിന്റെ പേരിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും. സൈൻ ചെയ്തതിന് ശേഷമാണ് ഇതൊക്കെ ഉണ്ടാവുക. ശരിക്കും പറഞ്ഞാൽ അതൊക്കെ നമുക്ക് ഹരാസ്‌മെന്റ് പോലെയാണ് ആ സമയത്ത് ഫീൽ ചെയ്യുക. പിന്നെ നമ്മൾ തന്നെ അതിൽ യൂസ്ഡ് ആകും. ഗോവയിൽ ചങ്ക്‌സ് സിനിമയുടെ സമയത്താണ് ഞാൻ ആദ്യമായിട്ട് ഷോട്‌സ് ഇടുന്നത്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ അവിടെ നമ്മളെ ആരും നോക്കില്ല. അവർ നമ്മൾ ഷോർട്‌സാണ് ഇട്ടതെന്നൊന്നും ശ്രദ്ധിക്കുന്നേ ഇല്ല.

Related posts