എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം. പക്ഷെ! മനസ്സ് തുറന്ന് ഹണി റോസ്!

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു. മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുവാൻ സാധിക്കാതെ പോയി.എന്നാൽ
പിന്നീട് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. ഇപ്പോള്‍ ബാലകൃഷ്ണയ്‌ക്കൊപ്പം തെലുങ്കില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. തന്റെ ഭാഗ്യമാണ് ഈ അവസരം എന്നാണ് പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ഹണി റോസ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഹണി റോസിന്റെ വാക്കുകള്‍, നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ട് ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബാലകൃഷ്ണ സാറിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്. ഞാനും ഉടനെ ജോയിന്‍ ചെയ്യും. കഥാപാത്രത്തെക്കുറിച്ചു കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. പേര് മീനാക്ഷി. ബാലകൃഷ്ണ സാറിന്റെ പെയര്‍ ആണ്. ഒന്ന് മാത്രം പറയാം, പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്.

താന്‍ അത്രമേല്‍ തെലുങ്ക് സിനിമകള്‍ കണ്ടിട്ടില്ല എന്ന്. വളരെ കുറച്ചു സിനിമകളെ ഞാന്‍ കണ്ടിട്ടുള്ളു. ബാലകൃഷ്ണ സാറിന്റെ ലെജന്‍ഡ് പിന്നെ അല്ലു അര്‍ജുന്‍ സിനിമകളുടെ മലയാളം ഡബ്ബിങ് അങ്ങനെ ഒക്കെ. ഞാന്‍ ഈ ഭാഷക്ക് പുതിയതാണ്. ഞാന്‍ ഇപ്പോള്‍ സുരേഷ് എന്ന ഇന്‍സ്ട്രക്ടറുടെ കീഴില്‍ പഠിക്കുകയാണ്. തെലുങ്ക് ഡയലോഗുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യുന്ന ആളാണ് അദ്ദേഹം, അതിലൂടെ എന്റെ ഡയലോഗുകള്‍ എനിക്ക് ശരിയായി പറയാന്‍ കഴിയും. വളരെ ഫണ്‍ ആണ് ഈ പ്രോസസ്സ്. 80 കാലഘട്ടത്തിലെ ഒരു മാധ്യമപ്രവര്‍ത്തകയുടെ കഥാപാത്രമാണ് പട്ടാംപൂച്ചി എന്ന തമിഴ് സിനിമയില്‍ ഞാന്‍ ചെയുന്നത്. അഞ്ചാം പാതിര പോലെ ഒരു സിനിമ എന്ന് പറയാം. ഈ കഥാപാത്രത്തിനായി ഒരുപാട് ചലഞ്ചുകള്‍ ഞാന്‍ അഭിമുഖീകരിച്ചു, പ്രത്യേകിച്ച് സെക്കന്റ് ഹാഫില്‍. ഒരുപാട് വര്‍ഷങ്ങളായി അടഞ്ഞു കിടന്ന പൊടിപിടിച്ച ഒരു പഴയ കെട്ടിടത്തില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തു. അതൊരു വലിയ അനുഭവം തന്നെയായിരുന്നു.

 

ഇത് പോലെ തന്നെ മോണ്‍സ്റ്ററിലും തന്റെ കഥാപാത്രം വളരെ വ്യത്യസ്തമാണ്. മോഹന്‍ലാലിനൊപ്പമാണ് തന്റെ കൂടുതല്‍ സീനുകളും. എന്റെ കഥാപാത്രം ഭാമിനി ഒരുപാട് അനുഭവങ്ങളില്‍ കൂടെ കടന്നു പോകുന്ന ഒരു ആളാണ്. ഒരു പ്രത്യേക ഷെയിഡില്‍ മാത്രം ഒതുക്കാന്‍ കഴിയില്ല. ഞാന്‍ ഇതുവരെ ചെയ്തതില്‍ മികച്ച ഒന്ന് തന്നെയാണ് ഈ കഥാപാത്രം. സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാന്‍ കഴിയില്ല. ചങ്ക്സ് എന്ന സിനിമക്ക് ശേഷമാണ് ഞാന്‍ വലിയ ഒരു ബ്രേക്ക് എടുത്തത്. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം. പക്ഷെ അല്‍പ്പം ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ കിട്ടിയിരുന്നു. എന്നാല്‍ ആ സമയത്ത് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ വന്നതും. കാര്യങ്ങള്‍ പതുക്കെ ചെയ്യാം എന്ന് ഞാന്‍ തീരുമാനിച്ചു, കാമ്പുള്ള സീരിയസ് കഥാപാത്രങ്ങളിലേക്കു ശ്രദ്ധ മാറ്റുകയും ചെയ്തു.

Related posts