അബിയു പഴങ്ങൾ വിളവെടുത്ത് ഹണി റോസ്!

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു. മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുവാൻ സാധിക്കാതെ പോയി.എന്നാൽ
പിന്നീട് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. മമ്മൂട്ടി,മോഹൻലാൽ,ജയറാം,ദിലീപ് തുടങ്ങി മലയാളത്തിലെ യുവ താരം ബാലു വർഗീസിന്റെ വരെ നായികയായി ഹണി എത്തിയിട്ടുണ്ട്‌.

May be an image of 1 person, standing and outdoors

ഇപ്പോളിതാ വീട്ടുമുറ്റത്തെ തോട്ടത്തിൽ നിന്നും അബിയുപ്പഴങ്ങൾ പറിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇളം മഞ്ഞ നിറത്തിലുള്ള പഴം കണ്ട പലരും അതിൻറെ ആകർഷണം കൊണ്ടും കൗതുകം കൊണ്ടും പഴമേതാണെന്ന ചോദ്യവും താഴെ ചോദിച്ചു. അബിയു എന്ന പേര് പരിചിതമല്ലാത്ത നിരവധി പേരാണ് പഴം തിരക്കി താരത്തിനടുത്തെത്തിയത്.

May be an image of 1 person and standing

ആമസോൺ കാടുകളിൽ നിന്നും കേരളക്കരയിലെത്തിയ അബിയു എന്ന പഴമാണ് ഹണി റോസ് കൂടയിലാക്കിയത്. സപ്പോട്ട കുടുബത്തിലെ അംഗമാണ് അബിയു. വെളുത്ത മാംസളമായ ഉൾഭാഗത്തോടെയുള്ള അബിയു പഴത്തിന് ഇളനീർ കാമ്പിൻറെയും പൈനാപ്പിളിൻറെയും രുചിയാണെന്നാണ് രുചിച്ചവരുടെ അനുഭവ സാക്ഷ്യം. പോഷകസമൃദ്ധമായ ഇവ കഴിച്ചാൽ ദാഹം മാറി ഉൻമേഷമുണ്ടാകും.

Related posts