മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു.
ഇപ്പോഴിതാ ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുകയാണ് ഹണി റോസ്. ഡിജിറ്റൽ ബിസിനസ്സ് വാലെറ്റിലുള്ള യു.എസ്.ബി ചിപ്പിൽ അടങ്ങിയിട്ടുള്ള വിസയ്ക്ക് പത്ത് വർഷത്തെ കാലാവധിയുണ്ട്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്തെത്തിയാണ് സി.ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് താരം വിസ സ്വീകരിച്ചത്.
പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ എമിറേറ്റ്‌സ് ഐ.ഡി ,താമസ വിസ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റിൽ ലഭ്യമാകും. നേരത്തെ പാസ്സ്‌പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റ് പുറത്തിറക്കിയത്. ഇതുവരെ ഒട്ടേറെ മലയാള സിനിമാ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ദുബായിലെ ഇ.സി.എച്ച് ഡിജിറ്റൽ മുഖേനയാണ് ഭൂരിഭാഗം ഇന്ത്യൻ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചത്.